ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ മുപ്പതുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; കാമുകൻ അറസ്റ്റിൽ;ഓട്ടോയിൽ സഞ്ചരിക്കുമ്പോൾ ഉണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു

Spread the love

സ്വന്തം ലേഖകൻ

മുംബൈ: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ 30 കാരിയെ കാമുകൻ കഴുത്തറുത്ത് കൊന്നു. മുംബൈ സാകി നാകയിലാണ് സംഭവം. ദീപക് ബോർസ് എന്നയാളാണ് പൊലീസ് പിടിയിലായത്. ചാന്ദി വാലി സംഘർഷ് നഗർ സ്വദേശി പഞ്ചശീല അശോക് ജംദാറാണ് കൊല്ലപ്പെട്ടത്.-

പൊലീസ് പറഞ്ഞതനുസരിച്ച് രണ്ട് പേരും ഓട്ടോയിൽ സഞ്ചരിക്കുമ്പോൾ വാക്കുതർക്കമുണ്ടാവുകയായിരുന്നു. തുടർന്ന് കൊലയാളി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് സ്ത്രീയുടെ കഴുത്തറുത്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന് ശേഷം ഇതേ ആയുധം ഉപയോഗിച്ച് പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. ദീപക് ബോർസിനെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഴ്ചകൾക്ക് മുമ്പ് ബാന്ദ്രയിൽ 28 കാരിയെ വാക്ക് തർക്കത്തെ തുടർന്ന് കാമുകൻ ആക്രമിച്ചിരുന്നു. യുവതിയെ കാമുകൻ മുക്കി കൊല്ലാൻ ശ്രമിക്കുകയും അവരുടെ തല പാറയിൽ ഇടിക്കുകയും ചെയ്തിരുന്നു. യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ കാമുകനെ പിടിച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.