play-sharp-fill
കോട്ടയം നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ  അക്രമത്തിനും കൊള്ളയ്ക്കും കടിഞ്ഞാണിട്ട് വെസ്റ്റ് പൊലീസ്; തേർഡ് ഐ ന്യൂസ്  ഇംപാക്ട്

കോട്ടയം നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ അക്രമത്തിനും കൊള്ളയ്ക്കും കടിഞ്ഞാണിട്ട് വെസ്റ്റ് പൊലീസ്; തേർഡ് ഐ ന്യൂസ് ഇംപാക്ട്

സ്വന്തം ലേഖകൻ
കോട്ടയം: നഗരത്തിൽ അക്രമം കാണിക്കുന്നതും, കൊള്ള നിരക്ക് വാങ്ങുന്നതും അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഓട്ടേറിക്ഷാക്കാരാണെന്ന തേർഡ് ഐ ന്യൂസ് വാർത്ത ഫലം കാണ്ടു

ഇത്തരക്കാരുടെ കൊള്ളയ്ക്കും അക്രമത്തിനും കടിഞ്ഞാണിട്ട് വെസ്റ്റ് പൊലീസ്.


കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള എല്ലാ ഓട്ടോ സ്റ്റാൻഡിലും കർശന നിയന്ത്രണങ്ങളുമായി വെസ്റ്റ് പൊലീസ് രം​ഗത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വിഭാ​​ഗം ഓട്ടോക്കാർ സ്റ്റാൻഡിൽ കിടന്ന് ഓടാതെ നഗരം ചുറ്റിനടന്ന് ആളെ പിടിക്കുന്ന ഏർപ്പാട് ന​ഗരത്തിൽ ഉണ്ടെന്നും ഇത് വൻ ​ഗതാ​ഗത കുരുക്കിന് കാരണമാകുമെന്നും തേർഡ് ഐ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു

കറങ്ങി നടക്കുന്ന വണ്ടിയിലെ ഡ്രൈവർമാരിൽ പലരും കൊടും ക്രിമിനലുകളാണ്. കൃത്യമായ സ്റ്റാൻഡ് ഇല്ലാത്തതു കൊണ്ട് തന്നെ യാത്രക്കാരുമായി ബന്ധപ്പെട്ട് ഒരു തർക്കമോ അക്രമമോ ഉണ്ടായാൽ അത് കണ്ടെത്താനും പ്രയാസമാകുന്നു.
രാത്രി യാത്രക്ക് തോന്നുംപടി നിരക്കുകൾ ആണ് പലരും വാങ്ങുന്നത്.ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കാണ് പൊലീസിന്റെ നേതൃത്വത്തിൽ പുതിയ പ്രവർത്തന രീതികൾ നിലവിൽ വന്നത്.

ടൗൺ പെർമിറ്റില്ലാത്ത ഓട്ടോറിക്ഷകൾ നഗരത്തിൽ നിന്നും ഓട്ടം എടുക്കാൻ അനുവദിക്കില്ല. ഇത്തരത്തിലുള്ള ഓട്ടോറിക്ഷകൾ യാത്രക്കാരെ ഇറക്കിയ ശേഷം തിരികെ അതാത് പ്രദേശത്തേയ്ക്ക് മടങ്ങണം.

എല്ലാ ഓട്ടോ സ്റ്റാൻഡിലും രജിസ്റ്റർ വയ്ക്കും. എല്ലാ ദിവസവും ഓടാനെത്തുന്ന ഓട്ടോറിക്ഷകളുടെ നമ്പരും, ഡ്രൈവറുടെ പേരും ഫോൺ നമ്പരും ഈ രജിസ്റ്ററിൽ ഉൾപ്പെടുത്തും. ഇത് വഴി ക്രിമിനലുകളായ ഓട്ടോഡ്രൈവർമാരെയും, അമിത കൂലി വാങ്ങുന്നവരെയും തിരിച്ചറിയാൻ സാധിക്കും.
അമിതകൂലി വാങ്ങുന്നവരെയും, ക്രിമിനൽക്കേസുകളിൽ പ്രതികളായ ഓട്ടോ ഡ്രൈവർമാരെയും ഓരോ സ്റ്റാൻഡിലെയും ഓട്ടോ ഡ്രൈവർമാർ തന്നെ തിരിച്ചറിയുകയും പൊലീസിനെ അറിയിക്കുകയും ചെയ്യും.

കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഓട്ടോ സ്റ്റാൻഡിൽ രാത്രി ഓടുന്ന ഓട്ടോ ഡ്രൈവർമാർക്കായി രജിസ്റ്റർ സ്ഥാപിക്കും. രാത്രി ഓടാനെത്തുന്ന ഓട്ടോഡ്രൈവർമാർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ പൊലീസ് എയ്ഡ്‌പോസ്റ്റിലെത്തി, ഇവിടെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥന്റെ ഒപ്പ് വാങ്ങിയ ശേഷം മാത്രം സർവീസ് നടത്തുക. രാത്രിയിൽ സർവീസ് നടത്തുന്ന ഓട്ടോ ഡ്രൈവർമാർ കയ്യിൽ ഒരു ബുക്ക് വയ്ക്കുകയും, ഇതിൽ പൊലീസ് ഉദ്യോഗസ്ഥന്റെ ഒപ്പ് വാങ്ങുകയും ചെയ്യണം

കോട്ടയം നഗരത്തിലെ ഓട്ടോ സ്റ്റാൻഡുകളിൽ ഇന്ന് രാത്രി മുതൽ ഈ നിയമങ്ങൾ നടപ്പിലാകും.

വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണയുടെയും, എസ്.ഐ ടി.ശ്രീജിത്തിന്റെയും നേതൃത്വത്തിൽ കോട്ടയം നഗരത്തിലെ മുഴുവൻ ഓട്ടോ സ്റ്റാൻഡുകളിലെ ഡ്രൈവർമാരുടെ പ്രതിനിധികളുടെയും യൂണിയൻ നേതാക്കളുടെയും യോഗത്തിലാണ് നിർണ്ണായക തീരുമാനം ഉണ്ടായത്.