ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് പുതുവത്സര സമ്മാനമായി സ്റ്റേറ്റ് പെർമിറ്റ്: ഇനി സംസ്ഥാനത്ത് എവിടെയും പോകാം: എന്നാല്‍ നഗര പ്രദേശങ്ങളില്‍ യാത്രക്കാരെ ഇറക്കിയാല്‍ കാലിയായി മടങ്ങണം: മണിക്കൂറില്‍ 50 കിലോമീറ്റർ എന്ന വേഗപരിധിയിൽ മാറ്റമില്ല.

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷാ സ്‌റ്റേറ്റ് പെർമിറ്റിന് വ്യവസ്ഥയായി. കോർപ്പറേഷൻ, നഗരസഭാ പ്രദേശങ്ങളില്‍ നിന്ന് യാത്രക്കാരെ എടുക്കരുതെന്ന

video
play-sharp-fill

നിബന്ധനയോടെയാണ് പെർമിറ്റ് വ്യവസ്ഥയായിരിക്കുന്നത്.
സംസ്ഥാനത്ത് എവിടേക്കും പോകാം. എന്നാല്‍ നഗരപ്രദേശങ്ങളില്‍ യാത്രക്കാരെ ഇറക്കിയാല്‍

കാലിയായി മടങ്ങണം. നിലവിലെ ജില്ലാ പെർമിറ്റില്‍ അതിർത്തി ജില്ലകളിലേക്ക് 20 കിലോമീറ്റർ കടക്കാൻ അനുമതിയുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനം മുഴുവൻ യാത്ര ചെയ്യാൻ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും മണിക്കൂറില്‍ 50

കിലോമീറ്റർ എന്ന വേഗപരിധി ഉയർത്തിയിട്ടില്ല. അഞ്ചുവർഷത്തേക്ക് 1500 രൂപയാണ് സംസ്ഥാന പെർമിറ്റ് ഫീസ്. നിലവില്‍ ജില്ലാ പെർമിറ്റിന് 300 രൂപയാണ്