
പാലക്കാട് : പുതുപ്പള്ളി തെരുവിൽ വീടിൻ്റെ മുൻപിൽ നിർത്തിയിട്ട ഓട്ടോറിക്ഷ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ.
കുതിരം പറമ്പ് മണപ്പാടം സ്വദേശിയായ ഷിജു എന്ന രാജിയെയാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം, പാലക്കാട് പുതുപ്പള്ളി തെരുവിലെ വീടിൻ്റെ മുൻപിൽ നിർത്തിയിട്ട ഓട്ടോറിക്ഷ ഇയാൾ മോഷ്ടിച്ച് കൊണ്ട് പോവുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതി ലഭിച്ചതിനെ തുടർന്ന് പാലക്കാട് ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ഇയാൾ അടിപിടി, ബൈക്ക് മോഷണം, പിടിച്ചുപറി, കഞ്ചാവ് തുടങ്ങിയ നിരവധി കേസുകളിലും പ്രതിയാണ്, തമിഴ്നാട്ടിലും കഞ്ചാവ് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
മോഷണം നടത്തിയ ഓട്ടോറിക്ഷ വാളയാറിൽ നിന്നും കണ്ടെടുത്തിരിന്നു. ഡ്രൈവറായി ജോലി ചെയ്യുന്ന പ്രതി ഇന്ത്യയിൽ പല സ്ഥലങ്ങളിലും ഒളിവിലായിരിന്നു.
പാലക്കാട് എ എസ് പി രാജേഷ് കുമാർ, സൗത്ത് ഇൻസ്പെക്ടർ വിപിൻകുമാർ. എസ്, എസ് ഐ മാരായ സുനിൽ.എം, ഹേമലത .വി, എ എസ് ഐ സൈറാബാനു, സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജീദ്.ആർ സുനിൽ. സി ,ഷാലു.കെ എസ് എന്നിവരാണ് കേസന്വേഷണം നടത്തി പ്രതിയെ പിടി കൂടിയത്.
മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.