
15 മിനിട്ട് വെയിറ്റിംഗ് ചാര്‍ജ് 10 രൂപ ; ഓട്ടോറിക്ഷ യാത്രകള്‍ കൂലിത്തർക്കത്തില്‍ അവസാനിക്കുന്നതിന് തടയിടാൻ പുതിയ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ് ; ഓട്ടോകളില്‍ യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും അറിയേണ്ടത്
തിരുവനന്തപുരം: ഓട്ടോറിക്ഷ യാത്രകള്‍ കൂലിത്തർക്കത്തില്‍ അവസാനിക്കുന്നതിന് തടയിടാൻ പുതിയ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്.
ഓട്ടോറിക്ഷകളില്‍ ‘മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കില്‍ സൗജന്യയാത്ര’ എന്ന സ്റ്റിക്കർ പതിപ്പിക്കാനുള്ള നീക്കം പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചതിനെ തുടർന്നാണ് കൃത്യമായ കൂലി വിശദീകരിക്കുന്ന വീഡിയോ പ്രചരണവും ഫെയർ ചാർട്ട് പതിക്കലുമായി വകുപ്പ് രംഗത്തെത്തുന്നത്.
സ്റ്റിക്കർ പതിപ്പിക്കാനുള്ള സർക്കുലർ സർക്കാർ പിൻവലിച്ചതിന് പിന്നാലെ പല ഓട്ടോറിക്ഷകളും മീറ്റർ പ്രവർത്തിപ്പിക്കുന്നത് അവസാനിപ്പിച്ചെന്ന പരാതി യാത്രക്കാർ ഉന്നയിക്കുന്നുണ്ട്. എല്ലാ ഡ്രൈവർമാരും മീറ്റർ പ്രവർത്തിപ്പിക്കുന്നെന്ന് ഉറപ്പാക്കാനുള്ള സംവിധാനമാണ് ആദ്യം നടപ്പാക്കേണ്ടതെന്ന് യാത്രക്കാർ പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്ടോകളില്‍ കൂലിനിരക്ക് പതിക്കും
- മിനിമം കൂലി – 30 രൂപ (സഞ്ചരിക്കാവുന്ന ദൂരം – 1.5 കിലോ മീറ്റർ). 1.5 കിലോമീറ്ററിന് ശേഷം ഓടുന്ന ഓരോ കിലോമീറ്ററിനും 15 രൂപ
- ഒരുവശത്തേക്ക് മാത്രം യാത്ര ചെയ്താല്‍ മീറ്റർ കൂലിയോടൊപ്പം മിനിമം കൂലി കുറച്ചുള്ള തുകയുടെ 50 ശതമാനം അധികമായി നല്‍കണം
- രാത്രി 10 മുതല്‍ പുലർച്ചെ 5 മണി വരെ മീറ്ററനുസരിച്ചുള്ള കൂലിയുടെ 50 ശതമാനം അധികമായി നല്‍കണം
വെയിറ്റിംഗ് ചാർജ്ജ്
- ഓരോ 15 മിനിട്ടിനും 10 രൂപ
- ഒരുദിവസം പരമാവധി 250 രൂപ
Third Eye News Live
0