ഡ്രൈവര്‍ നിസ്കരിക്കാൻ പള്ളിയില്‍ കയറി; റോഡരികില്‍ നിറുത്തിയിട്ട ഓട്ടോറിക്ഷയുമായി അന്യസംസ്ഥാനക്കാരൻ മുങ്ങി; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പ്രതി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോഴിക്കോട്: റോഡരികില്‍ ഓട്ടോറിക്ഷ നിറുത്തി ഡ്രൈവര്‍ പള്ളിയില്‍ നിസ്കരിക്കാൻ പോയ തക്കം നോക്കി അന്യസംസ്ഥാന തൊഴിലാളി ഓട്ടോയുമായി കടന്നു.

കോഴിക്കോട് പുതിയ പാലത്തിലാണ് സംഭവം. പയ്യാനക്കല്‍ സ്വദേശി ഹനീഫയുടെ ഓട്ടോറിക്ഷയാണ് മോഷണം പോയത്. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പ്രതിയായ ഉത്തര്‍പ്രദേശ് സ്വദേശി രാഹുല്‍കുമാറിനെ പൊലീസ് അറസ്റ്റുചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്ടോറിക്ഷ വഴിയില്‍ ഉപേക്ഷിച്ചശേഷമാണ് ഇയാള്‍ ഒളിവില്‍ പോയത്. പുതിയപാലം പള്ളിക്ക് മുന്നിലാണ് ഹനീഫ ഓട്ടോറിക്ഷ നിറുത്തിയിട്ടിരുന്നത്. ഈ സമയത്തായിരുന്നു മോഷണം.

പിന്നീട് തന്റെ സുഹൃത്തുക്കളുമായി ഓട്ടോറിക്ഷയില്‍ നഗരത്തിലൂടെ സഞ്ചരിച്ചു. തുടര്‍ന്ന് വാഹനം ഉപേക്ഷിക്കുകയായിരുന്നു.

വഴിയരികില്‍ ഓട്ടാേ കിടക്കുന്നത് കണ്ടപ്പോള്‍ എടുത്തുകൊണ്ട് പോകണമെന്ന് തോന്നിയെന്നും അതിനാലാണ് മോഷ്ടിച്ചതെന്നുമാണ് രാഹുല്‍ പൊലീസിന് മൊഴിനല്‍കിയത്. ഇയാള്‍ നേരത്തേ മറ്റേതെങ്കിലും മോഷണക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല.