video
play-sharp-fill

ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു, രണ്ടു പേർക്ക് പരിക്കേറ്റു

ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു, രണ്ടു പേർക്ക് പരിക്കേറ്റു

Spread the love

 

മലപ്പുറം: പോത്ത്കല്ല് മില്ലുംപടിയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു രണ്ടു പേര്‍ക്ക് പരിക്കേറ്റു. വയനാട് വൈത്തിരി പൊഴുതന സ്വദേശി പി മോയിൻ ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്.

 

ഓട്ടോറിക്ഷയിലുണ്ടായിരുന്ന മോയിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ രണ്ടു പേരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഓട്ടോറിക്ഷ ഭാഗികമായി തകര്‍ന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും.