റോഡിലെ കുഴിയില്‍ വീണ് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പരിക്കേറ്റ സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Spread the love

കോഴിക്കോട്: കല്ലുത്താന്‍ കടവ് പുതിയപാലം റോഡില്‍ ഓട്ടോറിക്ഷ റോഡിലെ കുഴിയില്‍ വീണ് ഡ്രൈവര്‍ക്ക് പരുക്ക് പറ്റിയ സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍.

ചേന്നമംഗലൂര്‍ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ സുബിരാജിന് കുഴിയില്‍ വീണ് പരുക്കു പറ്റിയ സംഭവത്തിലാണ് നടപടി. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ്‌റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ഓഗസ്റ്റ് 26ന് കോഴിക്കോട് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. കസബ പൊലീസ് കേസെടുക്കാത്തതിനെത്തുടര്‍ന്ന് നീതി തേടി ഇയാള്‍ കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍ ഉണ്ടായത്. കല്ലൂത്താംകടവ് പുതിയ പാലം റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്.