പഴയ വണ്ടികൾക്കുള്ള 50 ശതമാനം ടാക്‌സ് പുനഃപരിശോധിക്കണമെന്ന് ഓട്ടോ മൊബൈൽ സ്പെയർ റീടൈലേഴ്‌സ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

Spread the love

കോട്ടയം: പഴയ വണ്ടികൾക്കുള്ള 50% ടാക്‌സ് പുനഃപരിശോ ധിക്കണമെന്ന് ഓട്ടോ മൊബൈൽ സ്പെയർ റീടൈലേഴ്‌സ് അസോസിയേഷൻ(എഎസ് ആർ എ) പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

video
play-sharp-fill

കേരളത്തിൽ മാറിമാറി വരുന്ന സർക്കാരുകൾ ഞങ്ങളെപ്പോലെയുള്ള സാധാരണ കച്ചവടക്കാരെ അവഗണിക്കുകയും, വൻകിട കച്ചവടക്കാർക്ക് ഒത്താശ ചെയ്തു കൊടുക്കുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിമിരിക്കുന്നു. അതിൻ്റെ ഒരു ഉത്തമ ഉ ദാഹരണം തന്നെയാണ് ഇപ്പോൾ നടപ്പിലാക്കുന്ന, 15 വർഷം പഴക്കമുള്ള വണ്ടികൾക്ക് റീ ടെസ്റ്റ് ചെയ്യുമ്പോൾ 50% ടാക്സ‌സ് വർദ്ധിപ്പിക്കുക എന്നുള്ളത്.അതുമൂലം സാധാരണക്കാർ അവരവരുടെ പഴയ വാഹനങ്ങൾ റീ ടെസ്റ്റ് ചെയ്യാൻ മടിക്കുന്നു.

കൂടാതെ, ഡ്യൂപ്ലിക്കേറ്റ് സ്പെയർപാർട്‌സിന്റെയും, ഡ്യൂപ്ലിക്കേറ്റ് എൻജിൻ ഓയിലുകളുടെയും അതി പ്രസരം ഞങ്ങളുടെ വ്യാപാര മേഖലയെ തകർക്കുന്നതോടൊപ്പം പൊതുജനങ്ങൾക്ക് ദോഷകരമായ പുക ശ്വസിച്ച് വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും അത് സർക്കാരിൻ്റെ സാമ്പത്തിക മേഖലയെ തകർക്കുകയും ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുപോലെയുള്ള വലിയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയും പഴയ വണ്ടികൾക്കുള്ള 50% ടാക്‌സ് പുനഃപരിശോ ധിക്കുകയും ചെയ്യണമെന്ന് കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.

സാധാരണക്കാരായ ചെറിയ ഒരു ഫാമിലിക്ക് യാത്ര ചെയ്യുന്നതിന്, ടു വീലറോ ത്രീവീലറോ ആണ് അവർ ആശ്രയിക്കുന്നത്. പുതിയ ടാക്‌സ് വർദ്ധനവിൻ്റെ പേരിലും, സ്പെയർപാർട്‌സുകൾക്കുള്ള വിലവർധ നവും (28%GST) കാരണം വണ്ടികൾ റിപ്പയർ ചെയ്യാനോ, റീ ടെസ്റ്റ് ചെയ്യാനോ മുതിരുന്നില്ല.

ഇതുമൂലം സ്പെയർപാർട്‌സ് റീടൈലേഴ്‌സ്, ഹോൾസെയിലേഴ്സ്, മറ്റു അനുബന്ധ വർക്ഷോപ്പുകൾ, ഓട്ടോ ഇലക്ട്രിക്കൽസ് തുടങ്ങിയ മേഖലയിലുള്ളവർക്ക് തൊ നഷ്‌ടപ്പെടാൻ സാധ്യത ഏറെയാണ്.

വൻ തുകകൾ മുടക്കി, ഗവൺമെൻ്റിന് കൃത്യമായ ടാക്സും യഥാസമയം നൽകി, വർദ്ധിച്ച വാടകയും വൈദ്യു ചാർജും നൽകി, 28% ടാക്‌സും കൊടുത്തു ഞങ്ങൾ എടുത്ത് കടയിൽ സ്റ്റോക്ക് ചെയ്‌തു വച്ചിരിക്കുന്ന സ്പെയർപാർട്ടുകൾ വിൽക്കാതെ അവരവരുടെ ഷോപ്പുകളിൽ ഇരുന്നു

പോയാൽ ഞങ്ങൾക്കുണ്ടാ കുന്ന ഭീമമായ നഷ്‌ടം ഗവൺമെന്റ് മനസ്സിലാക്കണമെന്നും, ഞങ്ങളുടെ പ്രശ്ന‌ങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കണ മെന്നും സംഘടന ആവശ്യപ്പെട്ടു.
സംസ്ഥാന ട്രഷറർ ലത്തീഫ് ഹാഷിം, സംസ്ഥാന രക്ഷാധികാരി രാജേഷ് പാലാ,കോട്ടയം ജില്ലാ പ്രസിഡണ്ട് ബിനു കണ്ണൻ, തോമസ് മൈലാടി ,രൂപേഷ് റോഷി ,ഫിലിപ്പ് ജോസഫ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു