
മീറ്ററിടാത്ത ഓട്ടോറിക്ഷകളിൽ സൗജന്യ യാത്ര സ്‌റ്റിക്കർ: കോട്ടയത്ത് ഓട്ടോക്കാരുടെ വൻ പ്രതിഷേധം: ആർടി ഓഫീസിക്ക് മാർച്ച് നടത്തി
കോട്ടയം: മീറ്ററിടാത്ത ഓട്ടോറിക്ഷകളിൽ സൗജന്യ യാത്ര സ്‌റ്റിക്കർ പതിക്കാനുള്ള ഉത്തരവിൽ
പ്രതിഷേധിച്ച് സ്‌റ്റേറ്റ് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ(സി ഐടിയു) ജില്ലാ
കമ്മിറ്റിയുടെ നേത്വത്തിൽ കോട്ടയം ആർടി ഓഫീസിലേക്ക് മാർച്ച് നടത്തി. രാവിലെ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുനക്കര മോട്ടോർ യൂണിയൻ ഓഫീസ് പരിസരത്തു നിന്ന് മാർച്ച് ആരംഭിച്ചു.
കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ സി ഐ ടി യു ജില്ലാ ജോയിന്റ് സെക്രട്ടറി
കെ.ആർ.അജയ് ഉദ്ഘാടനം ചെയ്തു. ഓട്ടോ യൂണിയൻ ജില്ലാ സെക്രട്ടറി ടി.പി. അജികുമാർ,
കെ.ആർ. വിശ്വനാഥൻ, ബാബുക്കുട്ടൻ,
സുനിൽ മാത്യു എന്നിവർ പ്രസംഗിച്ചു.
Third Eye News Live
0