
ആലപ്പുഴ: അർത്തുങ്കൽ-ആലപ്പുഴ തീരദേശ റോഡിൽ തകരാറിലായ ഓട്ടോയിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.
കേടായ പാസഞ്ചർ ഓട്ടോ കെട്ടിവലിക്കുന്നതിനിടെ ആണ് അപകടം നടന്നത്.
കടക്കരപ്പള്ളി ഇലങ്ങാട്ട് പരേതനായ ബാബുവിന്റെ മകൻ കിച്ചുവാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാത്രിയിലാണ് അപകടം നടന്നത്.
ആലപ്പുഴ – അർത്തുങ്കൽ തീരദേശ റോഡിൽ വെച്ചാണ് അപകടം ഉണ്ടായത്.
അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക പള്ളിക്ക് സമീപം കേടായ ഓട്ടോ മറ്റൊരു ഓട്ടോയെത്തിച്ച് കെട്ടിവലിക്കുന്നതിനിടയിൽ കിച്ചുവിന്റെ ബൈക്ക് ഇതിൽ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
റോഡിൽ തെറിച്ചു വീണ കിച്ചുവിനെ ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.