ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ 5000 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ട്രാഫിക് പൊലീസ് :ദിവസവും 25ഓളം പരാതികൾ: നിശ്ചയിച്ച നിരക്കില്‍ യാത്ര ചെയ്യാൻ വിസമ്മതിച്ചതിന് 2586 കേസുകളും അമിതനിരക്ക് ആവശ്യപ്പെട്ടതിന് 2582 കേസുകളുമുണ്ട്.

Spread the love

ബംഗളൂരു: സർക്കാർ നിശ്ചയിച്ച നിരക്കില്‍ യാത്ര നടത്താൻ വിസമ്മതിച്ചതിനും അമിതനിരക്ക് ആവശ്യപ്പെട്ടതിനുമെതിരെ ഓട്ടോറിക്ഷ ഡ്രൈവർമാർക്കെതിരെ ബംഗളൂരു സിറ്റി ട്രാഫിക്

video
play-sharp-fill

പൊലീസ് രജിസ്റ്റർചെയ്തത് 5000 കേസുകള്‍.
ദിവസവും 25ഓളം പരാതികളാണ് ഫോണ്‍ വഴി ലഭിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.

ഈ വർഷം ജൂലൈ 31 വരെ നിശ്ചയിച്ച നിരക്കില്‍ യാത്ര ചെയ്യാൻ വിസമ്മതിച്ചതിന് 2586 കേസുകളും അമിതനിരക്ക് ആവശ്യപ്പെട്ടതിന് 2582 കേസുകളുമായി ആകെ 5168 കേസുകളാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രജിസ്റ്റർചെയ്തിട്ടുള്ളത്. ഇത് കഴിഞ്ഞ വർഷങ്ങളിലുണ്ടായ ആകെ പരാതികളേക്കാള്‍ കൂടുതലാണ്.

പൊലീസ് പ്രത്യേക പരിശോധനകള്‍ നടത്തുന്നതും ജനങ്ങള്‍ പരാതികള്‍ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചതും പരാതികള്‍ വർധിക്കാൻ കാരണമായിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.

അതേസമയം സമയാസമയങ്ങളില്‍ ചെലവുകള്‍
വർധിക്കുന്നതിനനുസരിച്ച്‌ സർക്കാർ മീറ്റർ നിരക്ക് വർധിപ്പിക്കുന്നില്ലെന്നും ഓട്ടോറിക്ഷ ഡ്രൈവർമാർ പറയുന്നു.