play-sharp-fill
“നമുക്ക് കള്ള് കുടിക്കാന്‍ പോകാം”; തലസ്ഥാന നഗരിയില്‍ യുവതിക്ക് നേരേ ഓട്ടോഡ്രൈവറുടെ അതിക്രമം; അശ്ലീല ചുവയോടെ സംസാരിക്കുകയും കയ്യില്‍ കയറി പിടിക്കുകയും ചെയ്തു;  ഓട്ടോയില്‍ നിന്ന് എടുത്തുചാടിയ യുവതിയ്ക്ക് ഗുരുതര പരിക്ക്; ഓട്ടോഡ്രൈവർ അറസ്റ്റിൽ

“നമുക്ക് കള്ള് കുടിക്കാന്‍ പോകാം”; തലസ്ഥാന നഗരിയില്‍ യുവതിക്ക് നേരേ ഓട്ടോഡ്രൈവറുടെ അതിക്രമം; അശ്ലീല ചുവയോടെ സംസാരിക്കുകയും കയ്യില്‍ കയറി പിടിക്കുകയും ചെയ്തു; ഓട്ടോയില്‍ നിന്ന് എടുത്തുചാടിയ യുവതിയ്ക്ക് ഗുരുതര പരിക്ക്; ഓട്ടോഡ്രൈവർ അറസ്റ്റിൽ

സ്വന്തം ലേഖിക

തിരുവനന്തപുരം: യുവതിക്ക് നേരേ ഓട്ടോഡ്രൈവറുടെ അതിക്രമം.

ഭയന്ന യാത്രക്കാരിയായ യുവതി ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്ന് പുറത്തേക്കു ചാടി.
പുല്ലുവിള സ്വദേശിനിയായ 20 വയസുകാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്ടോയില്‍ നിന്നും പുറത്തേക്ക് ചാടി വീഴ്ചയില്‍ വാരിയെല്ലിന് ഗുരുതര പരിക്ക് പറ്റിയ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

യുവതിയെ ആക്രമിച്ച വെള്ളറട പനച്ചമൂട് സ്വദേശി അശോകനെ (45) കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം പൂവാര്‍ റോഡിലെ പള്ളം പെട്രോള്‍ പമ്പിന് സമീപം ആണ് സംഭവം. ‘ നമുക്ക് കള്ള് കുടിക്കാന്‍ പോകാം’ എന്ന് പറഞ്ഞ് ഓട്ടോറിക്ഷ ഡ്രൈവര്‍ യാത്രക്കാരിയുടെ കയ്യില്‍ കയറി പിടിക്കുകയായിരുന്നു.

യുവതി ഓട്ടോറിക്ഷയില്‍ നിന്നും ചാടിയത് കണ്ട നാട്ടുകാര്‍ ഓട്ടോ തടഞ്ഞുവെച്ചു ഡ്രൈവറെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
പുല്ലുവിളയില്‍ നിന്നാണ് യുവതി അശോകന്‍റെ ഓട്ടോറിക്ഷയില്‍ കയറുന്നത്. കരുംകുളത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ആണ് യുവതിക്ക് പോകേണ്ടിയിരുന്നത്.

യാത്രക്കിടയില്‍ അശോകന്‍ യുവതിയോട് നമുക്ക് കള്ള് കുടിക്കാന്‍ പോകാം എന്ന് പറഞ്ഞു. യുവതി മറുപടി നല്‍കിയില്ല. തുടര്‍ന്ന് അശോകന്‍ യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും കയ്യില്‍ കയറി പിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഭയന്ന പെണ്‍കുട്ടി ഓട്ടോറിക്ഷ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അശോകന്‍ തയ്യാറായില്ല. തുടര്‍ന്നാണ് യുവതി ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് ചാടിയത്. ദേഹമാസകലം പരിക്ക് പറ്റിയ യുവതിയെ നാട്ടുകാര്‍ ഇതേ ഓട്ടോറിക്ഷയില്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു.

തുടര്‍ന്ന് പ്രതിയെയും ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.