ഓട്ടോറിക്ഷ തെങ്ങിൽ ഇടിച്ചു മറിഞ്ഞു: ഉള്ളിൽ അകപ്പെട്ട യാത്രക്കാരൻ മരിച്ചു: അപകടം കോട്ടയം കൈപ്പുഴമുട്ടിൽ

Spread the love

വെച്ചൂർ: ഓട്ടോറിക്ഷ തെങ്ങിൽ ഇടിച്ചു മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. കൈപ്പുഴമുട്ടിനു സമീപമാണ് അപകടം.

video
play-sharp-fill

അച്ചിനകം കാമിശ്ശേരി കെ.പി. ജോസഫാണ് (65) മരിച്ചത്.നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തെങ്ങിൽ ഇടിച്ച് മറിഞ്ഞതിനെ തുടർന്ന് ഓട്ടോയ്ക്ക് ഉള്ളിൽ അകപ്പെട്ട യാത്രക്കാരനെനാട്ടുകാർ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് മുന്നോടെയായിരുന്നു അപകടമുണ്ടായത്. വെച്ചൂർ അച്ചിനകം കാരാപ്പള്ളി ജിജോയാണ് ഓട്ടോ ഓടിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാന്ധിനഗർ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അപകടത്തിൽ മരണപ്പെട്ട കെ.പി. ജോസഫിൻ്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

സംസ്കാരം ഇന്ന് 14-2 – 26 ഉച്ചകഴിഞ്ഞ് മൂന്നിന് വെച്ചൂർ അച്ചിനകം സെൻ്റ് ആൻ്റണീസ് പള്ളിയിൽ. ഭാര്യ ലീലാമ്മ കൊതവറനാട്ടുകളത്തിൽ കുടുംബാംഗം
മകൾ: ലിസ.മരുമകൻ: തങ്കച്ചൻ പുത്തൻപുരയ്ക്കൽ (തലയോലപറമ്പ്)