
വർക്കല : പാപനാശത്ത് വാക്കേറ്റത്തെ തുടർന്ന് രണ്ട് പേർക്ക് കുത്തേറ്റു.
ഓട്ടോ തൊഴിലാളികൾക്കിടയിലെ തർക്കമാണ് കത്തിക്കുത്തിൽ അവസാനിച്ചത്. ഓട്ടോ ഡ്രൈവറായ സുരേഷ്, സന്ദീപ് എന്നിവർക്കാണ് കുത്തേറ്റത്.
ഗുരുതര പരിക്കുകളോടെ ഇരുവരെയും വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാപനാശം ആൽത്തറ മൂട് ജംഗ്ഷനിൽ ഓട്ടോ ഓടിക്കുന്നവരാണ് ഇരുവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുരേഷിന്റെ നെഞ്ചിലും സന്ദീപിന്റെ മുതുകലും ആണ് മുറിവുണ്ടായിരിക്കുന്നത്. സന്ദീപിനെ കുത്തുന്നതിനിടയ്ക്ക് പിടിച്ച് മാറ്റാൻ ശ്രമിക്കുമ്പോഴാണ് രണ്ടാമത്തെ ആളിന് കുത്തേറ്റത്.
സംഭവസ്ഥലത്ത് പൊലീസ് എത്തുകയും
പ്രതിയായ വക്കം സ്വദേശിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. പൊലിസ് വിശദമായ അന്വഷണം നടത്തി വരുകയാണ്.




