
തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർക്ക് സന്തോഷം നല്‍കുന്ന നയമാറ്റവുമായി ഇന്ത്യൻ റെയില്‍വെ. ട്രെയിനുകളിലെ എസി കോച്ചുകളില്‍ എല്ലാ ഒഴിവുള്ള സീറ്റുകളും ബെർത്തുകളും ‘ഓട്ടോ അപ്‌ഗ്രേഡ്’ സൗകര്യം വഴി സ്ലീപ്പർ യാത്രക്കാർക്ക് ലഭിക്കും.
തേർഡ് എസി കമ്ബാർട്ടുമെന്റുകളിലേക്കാണ് ഓട്ടോ അപ്‌ഗ്രേഡ് ലഭിക്കുക. കണ്‍ഫോം ടിക്കറ്റ് കൈവശമുള്ള സ്ലീപ്പർ ക്ലാസ് യാത്രക്കാരെ ആദ്യ ചാർട്ട് തയ്യാറാക്കുന്ന വേളയില്‍ ഉള്‍പ്പെടുത്താനാണ് നിർദ്ദേശം. ട്രെയിൻ യാത്ര പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്ബാണ് ഇത് ചെയ്യുന്നത്. കണ്‍ഫോം ടിക്കറ്റുള്ള യാത്രക്കാർക്ക് അതേ നിരക്കില്‍ തന്നെ തേർഡ് എസിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ സാധിക്കും.
ചെയർ കാർ, തേർഡ് എസി, സെക്കന്റ് എസി, ഫസ്റ്റ് എസി എന്നീ കമ്ബാർട്ടുമെന്റുകളില്‍ കറണ്ട് ബുക്കിംഗ് സംവിധാനം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് റെയില്‍വെയുടെ പുതിയ നീക്കമെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. കറന്റ് ബുക്കിംഗ് സംവിധാനം സ്ലീപ്പർ, സെക്കന്റ് ക്ലാസ് കമ്ബാർട്ടുമെന്റുകളില്‍ മാത്രമായി ചുരുക്കും. ആദ്യ ചാർട്ട് തയ്യാറാക്കിയതിനുശേഷം എന്തെങ്കിലും ഒഴിവുകള്‍ ഉണ്ടെങ്കില്‍, അവസാന നിമിഷ ബുക്കിംഗുകള്‍ക്ക് വേണ്ടിയാണ് കറന്റ് ബുക്കിംഗ് സംവിധാനം കൊണ്ടുവന്നത്. ട്രെയിൻ പുറപ്പെടുന്നതിന് അര മണിക്കൂർ മുമ്ബാണ്‌ഈ സംവിധാനം നിലവില്‍ വരിക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുറപ്പെടുന്ന ട്രെയിനുളിലെ റിസർവേഷൻ സീറ്റുകളില്‍ ഒഴിവുണ്ടെങ്കിലാണ് അവസാന നിമിഷം കറന്റ് ബുക്കിംഗിലൂടെ ടിക്കറ്റ് നല്‍കുക. എസി കോച്ചുകളിലെ സീറ്റുകള്‍ ഓട്ടോ അപ്‌ഗ്രേഡുകള്‍ വഴി നികത്തുന്നതിന് മുൻഗണന നല്‍കാൻ റെയില്‍വേ തീരുമാനിച്ചതോടെ, എസി കോച്ചുകളില്‍ കറന്റ് ബുക്കിംഗ് ഒഴിവുകള്‍ ലഭ്യമാകാൻ സാദ്ധ്യതയില്ല. റെയില്‍വേ ബോർഡ് വ്യാഴാഴ്ച ദക്ഷിണ റെയില്‍വേയെയും മറ്റ് എല്ലാ സോണല്‍ റെയില്‍വേകളെയും പുതിയ മാറ്റത്തെക്കുറിച്ച് അറിയിച്ചിട്ടുണ്ട്.
പുതിയ മാറ്റത്തോടെ എസി ക്ലാസുകളിലെ എല്ലാ സീറ്റുകളും ബെർത്തുകളും നിറയുകയും സ്ലീപ്പർ ക്ലാസ്, സെക്കൻഡ് ക്ലാസ് ടിക്കറ്റുള്ള യാത്രക്കാർക്ക് യഥാക്രമം തേർഡ് എസി, ചെയർ കാർ എന്നീ കമ്ബാർട്ടുമെന്റിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സ്ലീപ്പറില്‍ നിന്ന് തേർഡ് എസിയിലേക്കും തേർഡ് എസിയില്‍ നിന്ന് സെക്കൻഡ് എസിയിലേക്കമുള്ള ഓട്ടോ അപ്‌ഗ്രേഡ് സകൗര്യം 2006ല്‍ ആണ് ആദ്യം അവതരിപ്പിച്ചത്. എന്നാല്‍ ഈ സകൗര്യം ലഭിക്കാൻ ഉയർന്ന നിരക്ക് നല്‍കേണ്ടതുണ്ടായിരുന്നു.