play-sharp-fill
സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്ക് കൂട്ടി; ഓട്ടോയ്ക്ക് മിനിമം 25 രൂപ

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്ക് കൂട്ടി; ഓട്ടോയ്ക്ക് മിനിമം 25 രൂപ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്ക് കൂട്ടി. ഓട്ടോറിക്ഷ മിനിമം ചാർജ് 20ൽ നിന്ന് 25 രൂപയാക്കി. ടാക്‌സി ചാർജ് 150ൽ നിന്ന് 175 രൂപയാക്കി ഉയർത്തി. ഓട്ടോക്ക് മുപ്പതും ടാക്‌സിക്ക് 200 രൂപയും ആക്കാനായിരുന്നു ശുപാർശ. പുതുക്കിയ നിരക്ക് നിലവിൽ വന്നു.