play-sharp-fill
ഓട്ടോക്കാരാൽ ഇനി പറ്റിക്കപ്പെടേണ്ട: ഒന്നര കിലോമീറ്റർ യാത്ര ചെയ്യാൻ മിനിമം ചാർജ് 25 രൂപ നൽകിയാൽ മതി; മിനിമം ചാർജ് കുറച്ച ശേഷമുള്ള തുകയുടെ അൻപത് ശതമാനം സമാശ്വാസ ചാർജ്

ഓട്ടോക്കാരാൽ ഇനി പറ്റിക്കപ്പെടേണ്ട: ഒന്നര കിലോമീറ്റർ യാത്ര ചെയ്യാൻ മിനിമം ചാർജ് 25 രൂപ നൽകിയാൽ മതി; മിനിമം ചാർജ് കുറച്ച ശേഷമുള്ള തുകയുടെ അൻപത് ശതമാനം സമാശ്വാസ ചാർജ്

സ്വന്തം ലേഖകൻ
കോട്ടയം: ഓട്ടോക്കാരുടെ വാശിയ്ക്കും വെല്ലുവിളിയ്ക്കും മുന്നിൽ വഴങ്ങാതെ നട്ടെല്ല് നിവർത്തി നിന്ന ജില്ലാ കളക്ടർ ഒടുവിൽ ഓട്ടോ ഡ്രൈവർമാരെ മീറ്ററിടീച്ചു. എത്ര കളക്ടർമാരെ കണ്ടതാ എന്ന രീതിയിൽ നെഞ്ചു വിരിച്ചു നിന്ന ഓട്ടോഡ്രൈവർമാരുടെ മർമ്മതിന് അടിക്കുന്ന രീതിയിലായിരുന്നു ജില്ലാ കളക്ടറുടെ ഒളിപ്രയോഗങ്ങൾ. ഒടുവിൽ ജില്ലാ കളക്ടറുടെ ഒളിപ്പോരിനു മുന്നിൽ കീഴടങ്ങിയ ഓട്ടോഡ്രൈവർമാർ മീറ്ററിടാമെന്ന് സമ്മതിക്കുകയും ചെയതു.
എന്നാൽ, മീറ്ററിടുന്നതിന് ഓട്ടോഡ്രൈവർമാർ മുന്നോട്ടു വച്ച ധാരണ പക്ഷേ, കൊള്ളക്കൂലി ഈടാക്കുന്നതിന് പര്യാപ്തമാണ്. മീറ്ററിൽ കാണുന്ന തുകയിൽ നിന്നും മിനിമം ചാർജ് കുറച്ച ശേഷം ഇതിന്റെ അൻപത് ശതമാനം കൂടി ഈടാക്കാമെന്നാണ് ധാരണയായിരിക്കുന്നത്. പക്ഷേ, ഇതിന് സർക്കാർ അംഗീകാരം നൽകാതെ തീരുമാനം ആകില്ല. പക്ഷേ, ഇതിനു മുൻപ് ഓട്ടോഡ്രൈവർമാരുടെ തട്ടിപ്പിൽ നിന്നും രക്ഷപെടാൻ ഈ പട്ടിക ഓർത്തു വച്ചാൽ മതിയാകും.
ഒന്നര കിലോമീറ്റർ യാത്ര ചെയ്യുന്നതിന് മിനിമം ചാർജ് 25 രൂപയാണ്. ഇതിന് അധിക തുക നൽകേണ്ടതില്ല. രണ്ടു കിലോമീറ്റർ യാത്ര ചെയ്യുന്നതിന് 31 രൂപയാവും മീറ്ററിൽ കാണിക്കുക. ഈ തുകയിൽ നിന്നും മിനിമം ചാർജ് കുറച്ചാൽ ആറു രൂപ. ഈ ആറൂ രൂപയുടെ പകുതിയും മീറ്ററിൽ കാണിച്ച തുകയും, അതായത് 34 രൂപ നൽകിയാൽ മതിയാവും.
രണ്ടര കിലോമീറ്ററിന് 37 രൂപയാണ് മീറ്ററിൽ കാണിക്കുന്നതെങ്കിൽ, 43 രൂപ നൽകണം. മൂന്നു കിലോമീറ്ററിന് 43 രൂപ മീറ്ററിൽ കാണിക്കുമ്പോൾ 52 രൂപയാണ് നൽകേണ്ടത്. മൂന്നര കിലോമീറ്ററിന് 49 രൂപ മീറ്ററിലുള്ളപ്പോൾ 61 രൂപയാണ് അധികമായി നൽകേണ്ടി വരിക.
  • നിരക്കുകൾ ഇങ്ങനെ

നാലു കിലോമീറ്റർ 55 രൂപ മീറ്ററിൽ നൽകേണ്ടത് 70 രൂപ
നാലര കിലോമീറ്റർ 61 രൂപ മീറ്ററിൽ നൽകേണ്ടത് 79 രൂപ
അഞ്ചു കിലോമീറ്റർ 67 രൂപ മീറ്ററിൽ നൽകേണ്ടത് 88 രൂപ
ആറു കിലോമീറ്റർ 79 രൂപ മീറ്ററിൽ നൽകേണ്ടത് 106 രൂപ
6.5 കിലോമീറ്റർ 85 രൂപ മീറ്ററിൽ നൽകേണ്ടത് 116 രൂപ
ഏഴു കിലോമീറ്റർ 91 രൂപ മീറ്ററിൽ നൽകേണ്ടത് 124 രൂപ
ഏഴര കിലോമീറ്റർ 97 രൂപ മീറ്ററിൽ നൽകേണ്ടത് 133 രൂപ
എട്ടു കിലോമീറ്റർ 103 രൂപ മീറ്ററിൽ നൽകേണ്ടത് 142 രൂപ
8.5 കിലോമീറ്റർ 109 രൂപ മീറ്ററിൽ നൽകേണ്ടത് 151 രൂപ
ഒൻപത് കിലോമീറ്റർ 115 രൂപ മീറ്ററിൽ നൽകേണ്ടത് 160 രൂപ