
ഓട്ടോ സ്നേഹ കൂട്ടായ്‌മ 3 മത് വാർഷികവും കുടുംബ സംഗമവും നടത്തി ; സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു
കോട്ടയം: ഓട്ടോ സ്നേഹ കൂട്ടായ്‌മ (എ,എസ്, കെ) ഡ്രൈവേഴ്സ് കൂട്ടായ്മ വാർഷിക സമ്മേളനവും കുടുംബ സംഗമവും കോട്ടയം ഗവൺമെന്റ് റസ്റ്റ് ഹൗസ് ന്യൂ ഹാളിൽ നടത്തി.
പ്രസിഡണ്ട് സുശാന്ത് അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം നിർവഹിക്കുകയും കോട്ടയം മുനിസിപ്പൽ കൗൺസിലർ ഷീന ബിനു സെക്രട്ടറി സന്തോഷ് തുടങ്ങിയവർ ആശംസ അറിയിക്കുകയും ചെയ്തു.
കോട്ടയം എൻഫോഴ്സ്മെന്റ് ആർ ടി ഒ ട്രാഫിക് ബോധവൽക്കരണ ക്ലാസ് എടുത്തു. ഉച്ചക്കുശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0