
കോട്ടയം പരുത്തുംപാറയും പരിസരവും ഓട്ടോറിക്ഷ തൊഴിലാളികൾ വൃത്തിയാക്കി; ശ്രീകൃഷ്ണജയന്തി – ഓണം ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്
കോട്ടയം: ശ്രീകൃഷ്ണജയന്തി – ഓണം ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം പരുത്തുംപാറയും പരിസരവും ഓട്ടോറിക്ഷ തൊഴിലാളികൾ വൃത്തിയാക്കി. ഈ പ്രദേശത്തുള്ള ഓട്ടോറിക്ഷ തൊഴിലാളികൾ ചേർന്നാണ് പരുത്തും പാറയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
ശ്രീകൃഷ്ണ ജയന്തി ദിനത്തോട് അനുബന്ധിച്ചും ഓണം ആഘോഷങ്ങളുടെ ഭാഗമായിട്ടുമാണ് ഓട്ടോ തൊഴിലാളികൾ ഈ പ്രദേശം വൃത്തിയാക്കിയത്. വഴിയരികിൽ കാട് പിടിച്ച് കിടന്ന സ്ഥലങ്ങൾ ഓട്ടോറിക്ഷ തൊഴിലാളികൾ ചേർന്ന് വൃത്തിയാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പനച്ചിക്കാട് നവരാത്രി നാളുകളിലും ചതയദിനാഘോഷം ദിവസവും ഓട്ടോ തൊഴിലാളികൾ പരുത്തുംപാറ സ്റ്റാന്റ് പരിസരം വൃത്തിയാക്കി ബ്ലീച്ചിങ് പൗഡർ തളിച്ച് മാതൃക കാണിച്ചു.
ഇത് പോലെ എല്ലാ വർഷവും ശ്രീകൃഷ്ണ ജയന്തി ഓണം ആഘോഷം ചതയം ദിനം എന്നി ആഘോഷങ്ങളുടെ ഭാഗമായി പരുത്തുംപാറയും പരിസരവും ഓട്ടോ തൊഴിലാളികൾ വൃത്തിയാക്കാറുണ്ട്.