play-sharp-fill
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് രണ്ടു വർഷത്തിലധികം; മലപ്പുറത്ത്  പോക്‌സോ കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് പത്തൊമ്പത് വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് രണ്ടു വർഷത്തിലധികം; മലപ്പുറത്ത് പോക്‌സോ കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് പത്തൊമ്പത് വർഷം കഠിനതടവ്

സ്വന്തം ലേഖകൻ

മലപ്പുറം: പന്ത്രണ്ട് വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു. പോക്‌സോ കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് പത്തൊമ്പത് വർഷം കഠിനതടവ് വിധിച്ച് കോടതി. മലപ്പുറം വാണിയമ്പലം സ്വദേശി അബ്ദുൾ വാഹിദിനെതിരെ പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയുടേതാണ് നടപടി.

പന്ത്രണ്ട് വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ 2018 മുതൽ 2020 വരെയുള്ള കാലയളവിൽ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നാണ് കേസ്. വണ്ടൂർ സിഐ ആയിരുന്ന ദിനേശ് കോറോട്ടാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതി വാണിയമ്പലം വട്ടക്കുളം മനുറയിൽ വീട്ടിൽ അബ്ദുൾ വാഹീദിനെതിരെ 19 വർഷം കഠിന തടവിനും 75,000 രൂപ പിഴ അടക്കാനും കോടതി ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ഒൻപത് മാസം കൂടെ കഠിനതടവ് അനുഭവിക്കണം. പെരിന്തൽമണ്ണ കോടതി ജഡ്ജി സൂരജ് ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്വപ്ന പരമേശ്വരത്ത് ഹാജരായി.