video
play-sharp-fill

ഓട്ടം വിളിച്ചാൽ വരാൻ പറ്റില്ലെന്ന് പറയുന്ന ഓട്ടോക്കാർക്ക് ഇനി രക്ഷയില്ല; മോട്ടോർ വാഹന വകുപ്പ് പുറകെയുണ്ട്

ഓട്ടം വിളിച്ചാൽ വരാൻ പറ്റില്ലെന്ന് പറയുന്ന ഓട്ടോക്കാർക്ക് ഇനി രക്ഷയില്ല; മോട്ടോർ വാഹന വകുപ്പ് പുറകെയുണ്ട്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഓട്ടം വിളിച്ചാൽ വരാൻ പറ്റില്ലെന്ന് പറയുന്ന ഓട്ടോക്കാർക്ക് ഇനി രക്ഷയില്ല. യാത്രക്കാർ പറയുന്ന സ്ഥലങ്ങളിലേക്കു കൃത്യമായി സവാരി പോകാത്തവരെ പിടികൂടി ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ്. സവാരിക്കു പോകാതെ മുങ്ങുന്ന ഓട്ടോക്കാരെ വാട്‌സാപ്പും മെയിലും ഉപയോഗിച്ചു പിടികൂടും. ഓട്ടം വിളിക്കുന്ന സ്ഥലങ്ങളിലേക്കു പോകാതെ ഓട്ടോക്കാർക്കു താൽപര്യമുള്ളയിടങ്ങളിലേക്കു മാത്രം സവാരി നടത്തുന്നവരെ പിടികൂടാനാണു നീക്കം. ഓട്ടോ സവാരിക്കു വിളിക്കുന്നു, യാത്രക്കാരൻ പറയുന്ന സ്ഥലത്തേക്കു പോകാൻ വിസമ്മതിച്ച് ഓട്ടോക്കാരൻ സ്ഥലം വിടുന്നു. എങ്കിൽ, ഇയാളുടെ ഓട്ടോയുടെ നമ്പർ 85476 39101 എന്ന നമ്പറിലേക്ക് വാട്‌സാപ് ചെയ്‌തോ [email protected] എന്ന ഐഡിയിലേക്കു മെയിൽ അയച്ചോ പരാതിപ്പെടാം. മോട്ടോർ വാഹന ഉദ്യോഗസ്ഥർ 24 മണിക്കൂറിനകം ഇയാളെ പിടികൂടി നടപടി സ്വീകരിക്കും.