play-sharp-fill
അമിത കൂലി നഗരത്തിൽ പതിവ്: ചോദ്യം ചെയ്താൽ ഓട്ടോക്കാരുടെ ഗുണ്ടായിസം; ഒന്നും മിണ്ടാതെ എല്ലാം സഹിച്ച് ജനം

അമിത കൂലി നഗരത്തിൽ പതിവ്: ചോദ്യം ചെയ്താൽ ഓട്ടോക്കാരുടെ ഗുണ്ടായിസം; ഒന്നും മിണ്ടാതെ എല്ലാം സഹിച്ച് ജനം

സ്വന്തം ലേഖകൻ
കോട്ടയം: നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് മാത്രം ഒരു കൊമ്പ് കൂടുതലാണ്. മറ്റെല്ലാ സാധനങ്ങളും കൃത്യമായി തൂക്കിയും അളന്നും വാങ്ങുന്ന ഓട്ടോഡ്രൈവർമാർക്ക് പക്ഷേ, തങ്ങളുടെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നവർ തങ്ങൾ പറയുന്ന കൂലി നൽകണമെന്ന വാശിയും ശാഠ്യവുമാണ്. ഇതിന്റെ നേർ ഉദാഹരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ കണ്ടത്. മീറ്റർ നിർബന്ധമാക്കിയ ഞായറാഴ്ച നഗരത്തിലെ കാഴ്ചകൾ ഇങ്ങനെ.
ഓട്ടോയുമായി വർഷങ്ങളോളം നഗരംചുറ്റി ജോലിയിൽനിന്ന് വിരമിച്ച വയോധികനും മീറ്റർ നിർബന്ധമാക്കിയ ആദ്യദിനം അമിതകൂലി നൽകേണ്ടിവന്നു. ഞായറാഴ്ച രാവിലെ കോട്ടയം കെ.എസ്.ആർ.ടി.സിയിൽനിന്ന് കോടിമത വെസ്റ്റ് സ്റ്റേഷനിലേക്ക് പോയ ഓട്ടത്തിന് 50രൂപയാണ് വാങ്ങിയത്്. തകർക്കിക്കാൻ പോയിട്ട് ശരിയേതെന്ന് ചൂണ്ടിക്കാട്ടാൻ പോലും ഇദ്ദേഹത്തിന് സാധിച്ചിട്ടില്ല. നഗരത്തിൽ ജോലിക്കായി ബസിറങ്ങി ഓട്ടോയിൽ പോയ വനിതയാത്രക്കാരിക്കും സമാനഅനുഭവമുണ്ടായി. ചന്തക്കവലയിൽനിന്ന് സ്റ്റാർജങ്ഷൻ വരെ ഓട്ടത്തിന് വാങ്ങിയത് 40രൂപയാണ്. ഇറങ്ങാൻനേരം ഇന്നുമുതൽ മീറ്ററിട്ടല്ലേ ഓടേണ്ടതെന്ന് ചോദിച്ചപ്പോൾ ഡ്രൈവറുടെ മറുപടിയെത്തി. നേരത്തെയുണ്ടായിരുന്ന കലക്ടർമാരടക്കം എത്രയെത്ര പ്രഖ്യാപനങ്ങളാണ് നടത്തിയത്. അതൊന്നും ഇന്നുവരെ നടപ്പായിട്ടില്ല. ഞങ്ങൾ മീറ്റർവെക്കാനും പോകുന്നില്ല. ഒരാഴ്ചകഴിയുേമ്പാൾ അതൊക്കെ പഴയപടിയാകും-ഇതുേകട്ടപാതി ചോദിച്ച പണം നൽകി മടങ്ങുകയായിരുന്നു.
ഒരുകിലോമീറ്റർ വരെയുള്ള ചെറിയഓട്ടത്തിനുപോലും ഓട്ടോക്കാർ 50രൂപയാണ് ഈടാക്കുന്നത്. രാത്രിയായാൽ തോന്നുംപടിയാണ് നിരക്ക്. ജില്ല കലക്ടർ കർശനനിർദേശം നൽകിയിട്ടും നഗരത്തിലും ഗ്രാമപ്രേദശങ്ങളിലും മീറ്റർഘടിപ്പിച്ച ഓട്ടോകളുടെ എണ്ണം വിരലിലെണ്ണാവുന്നത് മാത്രമാണ്. പുതിയ മോട്ടോർ വാഹനനിയമനുസരിച്ച് പിഴത്തുകയടക്കം ഇരട്ടിയായ സാഹചര്യതത്തിൽ മീറ്റർ കർശനമാക്കുന്ന നിർദേശം ഏങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിലും ആശങ്കയുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും ആവശ്യമായ മുന്നൊരുക്കം ഡ്രൈവർമാർ ഇനിയുംസ്വീകരിച്ചിട്ടില്ല. നേരത്തെ മീറ്റർ സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയ പല കലക്ടർമാർക്കും അവസാനം തോറ്റുപിന്മാറേണ്ടിവന്ന സാഹചര്യമുണ്ട്. കോട്ടയത്തിന്റെ ഭൂപ്രകൃതിയിൽ മീറ്ററിട്ട് ഓടിച്ചാൽ വൻ നഷ്ടമുണ്ടാകുമെന്നാണ് ഡ്രൈവർമാരുടെ പരാതി. എന്നാൽ, മറ്റുജില്ലകളിൽ  മീറ്റർ ഉപയോഗം കാര്യക്ഷമമായി നടക്കുേമ്പാഴാണ് കോട്ടയത്തുമാത്രമുള്ള പരാതി കാര്യമല്ലെന്നാണ് യാത്രക്കാരുടെ പക്ഷം.