ഒട്ടോറിക്ഷാ തൊഴിലാളികൾക്ക് ഫേസ് ഷീൽഡും ഡയറിയും വിതരണം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടമായി വൈഎംസിഎ കോട്ടയം സബ് റീജിയൻ കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിലുള്ള ഒട്ടോറിക്ഷാ തൊഴിലാളികൾക്ക് ഫേസ് ഷീൽഡും യാത്രക്കാരുടെ വിവവരങ്ങൾ രേഖപ്പെടുത്തുന്നതിനു വേണ്ടിയുള്ള ഡയറികളും വിതരണം ചെയ്തു.

വിതരണ ഉദ്ഘാടനം ചെയർമാൻ രഞ്ജു കെ മാത്യുവിൻ്റെ അധ്യക്ഷതയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധയിടങ്ങളിൽ കേരള റീജിയൻ ലീഡർഷിപ്പ് ആൻഡ് ട്രെയിംഗ് ചെയർമാൻ നെവീൻ മാണി, ജനറൽ കൺവീനർ ലിജോ പാറെക്കുന്നുംപുറം, അരുൺ മർക്കോസ്, ജോബി ജോർജ്, സജു വെള്ളൂർ എന്നിവർ വിതരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.