ഓട്ടോറിക്ഷകള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ അമിത യാത്രക്കൂലി വാങ്ങുന്നു ; സംസ്ഥാനത്തെ എല്ലാ അംഗീകൃത ഓട്ടോ സ്റ്റാന്‍ഡുകളിലും ഓട്ടോ യാത്രാനിരക്ക് തിരിച്ചറിയാനാകുന്ന തരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് മോട്ടോര്‍വാഹന വകുപ്പ്

Spread the love

സ്വന്തം ലേഖകൻ

സംസ്ഥാനത്തെ എല്ലാ അംഗീകൃത ഓട്ടോ സ്റ്റാന്‍ഡുകളിലും ഓട്ടോ യാത്രാനിരക്ക് തിരിച്ചറിയാനാകുന്ന തരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന്റെ നിര്‍ദേശം. ഓട്ടോറിക്ഷകള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ അമിത യാത്രക്കൂലി വാങ്ങുന്നതായുള്ള വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.

ഓട്ടോറിക്ഷകളില്‍ നിരക്കുപട്ടിക പ്രദര്‍ശിപ്പിക്കണമെന്ന നിയമത്തിന് പുറമേയാണ് സ്റ്റാന്‍ഡിലും ബോര്‍ഡ് വേണമെന്ന നിര്‍ദേശം വരുന്നത്. ഇതിനായി നടപടി സ്വീകരിക്കാന്‍ ആര്‍.ടി.ഒ.മാരോടും ജോയന്റ് ആര്‍.ടി.ഒ.മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃത്യമായ യാത്രക്കൂലി എത്രയെന്ന് അറിയാത്തതുമൂലം പലപ്പോഴും യാത്രക്കാര്‍ ചൂഷണം ചെയ്യപ്പെടുകയാണ്. മോട്ടോര്‍വാഹന വകുപ്പിന്റെ പുതുക്കിയ ഓട്ടോ യാത്രാനിരക്കാണ് പ്രദര്‍ശിപ്പിക്കേണ്ടത്. ഒന്നരക്കിലോമീറ്ററിന് 30 രൂപ എന്ന ഏറ്റവും കുറഞ്ഞ നിരക്ക് മുതല്‍ 26 കിലോമീറ്ററിനുള്ള 397.50 രൂപ എന്ന നിരക്ക് വരെയെങ്കിലും പട്ടികയിലുണ്ടാകണം.