video
play-sharp-fill

ബസിനു പിന്നിൽ പാർക്ക് ചെയ്ത ഓട്ടോ മാറ്റാൻ ആവശ്യപ്പെട്ട കെഎസ്ആർടിസി ഡ്രെെവറെ കുത്തിക്കൊല്ലാൻ ശ്രമം; ഓട്ടോ ഡ്രൈവറെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു

ബസിനു പിന്നിൽ പാർക്ക് ചെയ്ത ഓട്ടോ മാറ്റാൻ ആവശ്യപ്പെട്ട കെഎസ്ആർടിസി ഡ്രെെവറെ കുത്തിക്കൊല്ലാൻ ശ്രമം; ഓട്ടോ ഡ്രൈവറെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു

Spread the love

മലപ്പുറം: ബസിനു പിന്നിൽ പാർക്ക് ചെയ്ത ഓട്ടോ എടുത്ത് മാറ്റണമെന്ന് ആവശ്യപ്പെട്ട കെഎസ്ആർടിസി ഡ്രെെവറെ കുത്തിക്കൊല്ലാൻ ശ്രമം. മലപ്പുറത്ത് പെരിന്തൽമണ്ണ കെഎസ്ആർടിസി ഡിപ്പോയിൽ ഇന്ന് രാവിലെയാണ് സംഭവം. എറണാകുളത്തേക്ക് പോകേണ്ട ബസിലെ ഡ്രെെവറായ സുനിലിന് നേരെയാണ് ആക്രമണം ഉണ്ടായത്.

അബ്ദുൽ റഷീദ് എന്ന വ്യക്തിയുടെയാണ് ഓട്ടോ. ഈ ഓട്ടോറിക്ഷ അവിടെ നിന്ന് എടുത്ത് മാറ്റണെമെന്ന് കെഎസ്ആ‌ടിസി ഡ്രെെവർ ആവശ്യപ്പെട്ടു. ഇതാണ് അബ്ദുൽ റഷീദിനെ പ്രകോപിപ്പിച്ചത്. പിന്നാലെ ഓട്ടോയിൽ സൂക്ഷിച്ചിരുന്ന കത്തി എടുത്ത് സുനിലിനെ കുത്താൻ ശ്രമിക്കുകയായിരുന്നു.

പ്രതിയുടെ കെെയിൽ കടന്നുപിടിച്ചതിനാൽ സുനിലിന് കുത്തേറ്റില്ല. തുടർന്ന് മറ്റു കെഎസ്ആ‌ർടിസി ജീവനക്കാർ സ്ഥലത്തെത്തി പ്രതിയെ പോലീസിൽ ഏൽപ്പിച്ചു. അബ്ദുൽ റഷീദിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group