play-sharp-fill
നാലര വയസുകാരിയെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ഓ​ട്ടോ ഡ്രൈ​വ​ര്‍ അറസ്റ്റില്‍

നാലര വയസുകാരിയെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ഓ​ട്ടോ ഡ്രൈ​വ​ര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ

എ​ട​പ്പാ​ൾ: സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നിയെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ വ​ട്ടം​കു​ളം സ്വ​ദേ​ശി​യായ ഓ​ട്ടോ ഡ്രൈ​വ​ര്‍ അറസ്റ്റില്‍. കാ​മ്പ​ല വ​ള​പ്പി​ൽ മു​ഹ​മ്മ​ദ്‌ അ​ഷ്‌​റ​ഫി​നെ (56) യാണ് ച​ങ്ങ​രം​കു​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്. പതിവായി വി​ദ്യാ​ർ​ത്ഥികളെ കൊ​ണ്ടു​പോ​കു​ന്ന ഓ​ട്ടോ ഡ്രൈ​വറാണ് പി​ടി​യി​ലാ​യ​ത്.

സ്കൂ​ൾ വി​ട്ട് വി​ദ്യാ​ർ​ത്ഥി​ക​ളെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന വ​ഴി​യായിരുന്നു​ അ​തി​ക്ര​മം. നാലര വയസുകാരിയാണ് പീഡനത്തിന് ഇരയായത്. വീ​ട്ടി​ൽ എ​ത്തി​യ വി​ദ്യാ​ർ​ത്ഥി​നി സംഭവിച്ചത് മാ​താ​വി​നോ​ട് പ​റ​ഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് മാ​താ​വ് ച​ങ്ങ​രം​കു​ളം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. പിന്നാലെയാണ് പൊ​ലീ​സ് മു​ഹ​മ്മ​ദ്‌ അ​ഷ്‌​റ​ഫി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തത്. ശ​നി​യാ​ഴ്ച അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.