
തിരുവനന്തപുരം : വാഹനാപകടത്തിൽ പരിക്കേറ്റയാളെ ഓട്ടോയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ട ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു.
നേമം പൂഴിക്കുന്ന് കാർത്തിക ഭവനിൽ സജിത്ത്കുമാർ (55) ആണ് മരിച്ചത്.
സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സാരമായി പരിക്കേറ്റ സ്ത്രീയുമായി ആശുപത്രിയിലേക്ക് പോകുമ്പോഴാണ് മരണം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കിള്ളിപ്പാലത്തിന് സമീപമെത്തിയപ്പോൾ തലചുറ്റൽ അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ് സജിത്ത് കുമാർ ഓട്ടോറിക്ഷ നിർത്തി. തൊട്ടുപിന്നാലെ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. പരിക്കേറ്റ സ്ത്രീയെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. സജിത്ത് കുമാറിനെ ആംബുലൻസിൽ ജനറൽ ആശുപത്രിയിലുമെത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.



