വൈക്കം കൊടുത്തുരുത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം ; അപകടം ഭാര്യയുമായി ആശുപത്രിയിൽ പോയി മടങ്ങുന്നതിനിടെ

Spread the love

കോട്ടയം : വൈക്കം കൊടുത്തുരുത്ത് ഓട്ടോറിക്ഷ പാട ശേഖരത്തിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. വൈക്കം മുട്ടത്തിപ്പറമ്പ് ഉള്ളാടശേരിൽ ജിബുമോൻ (39) ആണ് മരിച്ചത്.

video
play-sharp-fill

ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോയി മടങ്ങി വരുന്നതിനിടെ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം. ഒപ്പമുണ്ടായിരുന്ന ഭാര്യ സുരമ്യയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊടുത്തുരുത്ത് വച്ച് നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ ഉഴത്തിൽ ബേക്കറിക്ക് സമീപത്തു വച്ച് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ജിബുമോനേയും ഭാര്യയെയും നാട്ടുകാർ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിബുമോന്റെ ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ വൈക്കം പൊലീസ് കേസെടുത്തു.