നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

തിരുവനന്തപുരം: ഓട്ടോറിക്ഷാ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. പേരൂർക്കട വഴയില ശാസ്താ നഗറിൽ വാടകയ്ക്കു താമസിച്ചിരുന്ന കന്യാകുമാരി സ്വദേശിയായ സന്തോഷി (50) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വഴയില ശാസ്താ നഗറിൽ ക്രൈസ്റ്റ് നഗർ ജങ്ഷനിൽ നിന്നും പേരൂർക്കടയിലേക്കു പോകുന്ന ഇടറോഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നും, പുറത്തേക്ക് വീണ നിലയിൽ സന്തോഷിനെ ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ നാട്ടുകാരാണ് കാണുന്നത്. സംഭവത്തിൽ പേരൂർക്കട പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.