പുതുവത്സര ദിനത്തിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ നിന്ന ഓട്ടോ ഡ്രൈവറെ പൊലീസ് മർദ്ദിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു; ഓട്ടോ ഡ്രൈവറെ കരണത്തടിച്ചത് കമ്പംമെട്ട് സിഐ; മ‍ർദ്ദനമേറ്റ് പല്ല് പൊട്ടി; പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് കുടുംബം

Spread the love

ഇടുക്കി: കൂട്ടാറിൽ പുതുവത്സര ദിനത്തിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ നിന്ന ഓട്ടോ ഡ്രൈവറെ പൊലീസ് മർദ്ദിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

video
play-sharp-fill

കമ്പംമെട്ട് സിഐ ഷമീർ ഖാനാണ് ഓട്ടോ ഡ്രൈവറായ മുരളീധരൻ്റെ കരണത്തടിച്ചത്. മ‍ർദ്ദനമേറ്റ് തൻ്റെ പല്ല് പൊടിപ്പോയെന്നും മുരളീധരൻ പറയുന്നു.

മുരളീധരനെ പോലീസ് തല്ലിയതിന്റെ ദൃശ്യങ്ങൾ ദിവസങ്ങൾക്ക് ശേഷമാണ് കുടുംബത്തിന് കിട്ടിയത്. തുടർന്നാണ് പരാതിയുമായി മുന്നോട്ടു പോകാൻ കുടുംബം തീരുമാനിച്ചതെന്ന് മുരളീധരന്റെ മകൾ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടക്കത്തിൽ മർദ്ദനമേറ്റ കാര്യം മുരളീധരൻ വീട്ടുകാരോട് പറഞ്ഞിരുന്നില്ല. വീഡിയോ കണ്ടാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നും എസ്‌പി ഓഫീസിൽ പരാതി നൽകിയ ശേഷം ഡിവൈഎസ്‌പി ഓഫീസിൽ വിളിച്ച് മൊഴിയെടുത്തെന്നും മകൾ പറയുന്നു. എന്നാൽ നടപടിയൊന്നും ഉണ്ടായില്ലെന്നും അവർ പറഞ്ഞു.