മണർകാടിന് സമീപം ഓട്ടോറിക്ഷയിൽ ബൈക്ക് ഇടിച്ചതിനെ തുടർന്ന് സംഘർഷം; ഓട്ടോ ഡ്രൈവറെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ച കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ച് കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി; പ്രതികൾക്ക് വേണ്ടി അഡ്വ. വിവേക് മാത്യു വർക്കി ഹാജരായി

Spread the love

കോട്ടയം: മണർകാട് ജംഗ്ഷന് സമീപം ഓട്ടോറിക്ഷയിൽ ബൈക്ക് ഇടിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിനിടെ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസിൽ പ്രതികൾക്ക് കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.

video
play-sharp-fill

പുതുപ്പള്ളി ചാലിങ്കൽപ്പടി ഇഞ്ചക്കാട്ട് വീട്ടിൽ കലേബ് ,
വിജയപുരം വില്ലേജിൽ മാങ്ങാനം കരയിൽ മന്ദിരം ഭാഗത്ത് കുറ്റി ക്കാട്ട് വീട്ടിൽ കാർത്തിക് .എം , വിജയപുരം മാങ്ങാനം കരയിൽ മന്ദിരം ആശുപത്രിപ്പടി ഭാഗത്ത് അഞ്ചേരിയിൽ വീട്ടിൽ ബെച്ചു മോൻസി,
കറുകച്ചാൽ വില്ലേജിൽ ഉമ്പിടി കരയിൽ തച്ചൻകുളം വീട്ടിൽ രാഹുൽമോൻ ടി എസ്, എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കുപറ്റിയതിനെ തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവറെ മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയും തലയിൽ കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കേസിലെ ഒന്നു മുതൽ നാലു വരെയുള്ള പ്രതികൾക്കാണ് കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതി ജാമ്യം അനുവദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികൾക്ക് വേണ്ടി അഡ്വ. ജെമിനി എബ്രഹാം, അഡ്വ. വിവേക് മാത്യു വർക്കി, എന്നിവർ ഹാജരായി.