
മുൻ വൈരാഗ്യം ; പാമ്പാടിയിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസിൽ വെള്ളൂർ, അയർക്കുന്നം, കിടങ്ങൂർ സ്വദേശികളായ യുവാക്കൾ പാമ്പാടി പോലീസിന്റെ പിടിയിൽ
പാമ്പാടി : വെള്ളൂർ ഏഴാം മൈലിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച് കേസിൽ മൂന്ന് പേർ അറസ്റ്റിലായി. വെള്ളൂർ തകിടിയിൽ രതീഷ്, അയർക്കുന്നം , കിടങ്ങൂർ ,സ്വദേശി കളായ അനൂപ് ,റെജിമോൻ എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് വെള്ളൂർ 7ാം മൈലിലെ ഓട്ടോ ഡ്രൈവറായാ രാജേഷ് കണ്ണംകുളത്തിനെ മൂവർ സംഘം അതി ക്രൂരമായി ആക്രമിച്ചത്. പാമ്പാടിയിൽ നിന്നും ഓട്ടോയിൽ കയറിയ പ്രതികൾ അയർക്കുന്നത്തിന് സമീപം വിജനമായ സ്ഥലത്ത് എത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
വടവാതൂർ എം ആർ എഫിലെ ജീവനക്കാരനായ മോനായി എന്ന് വിളിക്കുന്ന രതീഷാണ് കേസിലെ ഒന്നാം പ്രതി. ഇയാൾക്ക് ഓട്ടോ ഡ്രൈവർ രാജേഷിനോടുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0