സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Spread the love

ഗുരുവായൂർ: സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ചൊവ്വല്ലൂർ കിഴക്കേക്കുളം അബ്ദുൽ വഹാബിനെ (49) ആണ് അസി. ചൊവ്വല്ലൂർ, കണ്ടാണശേരി പ്രദേശങ്ങളിൽ ഇയാൾക്കെതിരെ വ്യാപക പരാതിയുണ്ട്. ഓട്ടോ ഡ്രൈവറായ അബ്ദുൽ വഹാബ് സ്കൂട്ടറിൽ സഞ്ചരിച്ച്, രാത്രി യാത്ര ചെയ്യുന്ന സ്ത്രീകളെ ശല്യം ചെയ്തിരുന്നു.

video
play-sharp-fill

പൊലീസ് കമ്മിഷണർ സി.പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഗുരുവായൂർ സ്റ്റേഷൻ ഇൻസ്പെക്ടറുടെ ചുമതലയുള്ള ജി.അജയ്കുമാർ, എസ്ഐമാരായ മഹേഷ്, സുനിൽ, സിപിഒമാരായ ജോസ്പോൾ, ജോമോൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അൻപതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. ചാവക്കാട് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.