
ഓട്ടോയില്‍ കയറിയ കൊലക്കേസ് പ്രതിയെ അകത്താക്കിയത് തന്ത്രപൂര്‍വ്വം
പോലീസ് കാക്കിയല്ലെങ്കിലും ഓട്ടോ ഡ്രൈവറുടെ കാക്കിയിൽ പ്രതിയെ അകത്താക്കാമെന്നു തെളിയിച്ചിരിക്കുകയാണ് കണ്ണൂരിലെ ഡ്രൈവർ മനോജ്.മൊറാഴയില്‍ സഹപ്രവര്‍ത്തകനെ ക്രൂരമായി വെട്ടിക്കൊന്ന പ്രതിയാണെണതെന്നു വ്യക്തമാക്കി ധൈര്യം വെടിയാതെ തന്ത്രപൂര്‍വ്വം പ്രതിയെ വളപട്ടണം പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് മനോജ് നാടിന് അഭിമാനമായത്.ഞായറാഴ്ച്ച രാത്രി 8.20 ന് മൊറാഴ കൂളിച്ചാലില്‍ ഇതരതൊഴിലാളിയായ ഇസ്മായില്‍ എന്ന ദാലിംഖാനെ വെട്ടിക്കൊന്ന പ്രതി ഗുഡ്ഡു രക്ഷപ്പെടാന്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് പോകാന്‍ വിളിച്ച ഓട്ടോറിക്ഷ മൊട്ടമ്മല്‍ ചെമ്മരവയലിലെ വി.വി.ഹൗസില്‍ കെ.വി.മനോജ്കുമാറിന്റെ(52)തായിരുന്നു.
കൊലപതാകവിവരം അറിയാതെയാണ് മനോജ് പ്രതിയെ വണ്ടയിൽ കയറ്റിയത്.വളപട്ടണത്ത എത്തിയപ്പോഴാണ് കൊലപാതകം നടന്ന വിവരം സുഹൃത്ത് ഫോണില്‍ അറിയിക്കുന്നതും പ്രതി എന്റെ വണ്ടിയിലെ യാത്രക്കാരനാണെന്നും മനോജിന് മനസിലായത്.ആദ്യം നടുക്കമുണ്ടായെങ്കിലും കളരി വാതുക്കല്‍വഴി ഓട്ടോ നേരെ വളപട്ടണം പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. വിവരം അറിഞ്ഞ വളപട്ടണം പൊലിസ് പ്രതിയെ ഉടന്‍ കസ്റ്റഡിയിലെടുത്തു.
തന്റെ ഓട്ടോറിക്ഷയില്‍ കയറിയത് കൊലക്കേസ് പ്രതിയാണെന്ന് തിരിച്ചറിഞ്ഞതു മുതല്‍ തുടങ്ങിയിരുന്നതാണ് മനോജിന്റെ രഹസ്യ തന്ത്രങ്ങള്‍.ഇതോടെ ഓട്ടോ വഴിതിരിച്ചുവിട്ട് ഡ്രൈവര്‍ക്ക് പ്രതിയെ അകത്താക്കാന്‍ ഏതാനും നിമിഷങ്ങള്‍ കൂടി മാത്രം മതിയായിരുന്നു. പ്രതിയെ പിടികൂടാന്‍ സഹായിച്ചതിന് കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മനോജിനെ അഭിനന്ദിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
