video
play-sharp-fill

കൊള്ള നിരക്കുമായി ജില്ലയിലെ ഓട്ടോ ഡ്രൈവർമാർ; ചോദ്യം ചെയ്താല്‍ ആക്രോശവും അസഭ്യവര്‍ഷവും ഭീഷണിയുമാണെന്ന് യാത്രക്കാർ; രാത്രി യാത്രയ്ക്ക് തോന്നുംപടി നിരക്ക്; നടപടിയെടുക്കാതെ അധികൃതർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിലെ ഒരു കൂട്ടം ഓട്ടോ ഡ്രൈവർമാർ യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നതായി പരാതി. കൊള്ള നിരക്ക് ചോദ്യം ചെയ്താല്‍ ആക്രമണവും ഭീഷണിയുമാണെന്ന് യാത്രക്കാരുടെ പരാതി. പരാതിയിൽ നടപടിയെടുക്കാതെ പോലീസ്.

അമിത നിരക്കിനെ ചോദ്യ ചെയ്ത മാധ്യമപ്രവര്‍ത്തകനെ ആക്രമിക്കാന്‍ ശ്രമിച്ച പരാതിയിലും ഇതുവരെ പൊലീസ് നടപടി എടുത്തിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തെ ഒരു കൂട്ടം ഓട്ടോ ഡ്രൈവര്‍മാരുടെ നിരക്ക് കൊള്ള വര്‍ഷങ്ങളായി തുടരുന്നതാണ്. മിനിമം നിരക്കിന് നാല് ഇരട്ടിയൊക്കെയാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത്. രാത്രിയിലാണ് തോന്നുംപടി നിരക്ക് കൂടുതലും ഈടാക്കുന്നത്. മീറ്റര്‍ പോലും ഇല്ലാതെയാണ് ഇത്തരക്കാരുടെ ഓട്ടം.

ചോദ്യം ചെയ്താല്‍ ആക്രോശവും അസഭ്യവര്‍ഷവും. കഴിഞ്ഞ ദിവസം രാത്രി കോട്ടയം കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയുള്ള റെയില്‍വേ സ്റ്റേഷനിലേക്ക് പോകാന്‍ ഒരു ഓട്ടോ ഡ്രൈവര്‍ ആവശ്യപ്പെട്ടത് 100 രൂപ. ചോദ്യം ചെയ്ത യാത്രക്കാരനായ മാധ്യമപ്രവര്‍ത്തകനെ ആക്രമിക്കാനും ശ്രമിച്ചു.

പൊലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടിയില്ല. മാധ്യമപ്രവര്‍ത്തകന്റെ അനുഭവം ഒറ്റപ്പെട്ടതല്ല. പലരും പേടിച്ച്‌ പരാതി നല്‍കുന്നില്ല. നല്‍കിയാലും അധികൃതര്‍ കണ്ണടയ്ക്കുന്നു.

പൊലീസിനും ഗതാഗത വകുപ്പിനും അനക്കമില്ല. മീറ്റര്‍ നിര്‍ബന്ധമാക്കാനുള്ള നീക്കവും ഇല്ല. ഇതെല്ലാമാണ് ഈ കാടത്തത്തിന് ഒത്താശ.