
കോഴിക്കോട്: താമരശ്ശേരിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു പേർക്ക് പരിക്ക്. താമരശ്ശേരി കുടുക്കിൽ – ഉമ്മരം ലിങ്ക് റോഡിൽ വൈകീട്ട് 6 മണിക്കായിരുന്നു അപകടം ഉണ്ടായത്.
സംഭവത്തിൽ താമരശ്ശേരി വാടിക്കൽ ലത്തീഫ് (58) ഈങ്ങാപ്പുഴ പൂലോട് ഫിദ (15), ഫാസില (38), സയാൻ (9), ഫാരിസ (40), ഫൈഹ (12) എന്നിവർക്കാണ് പരിക്കേറ്റത്.ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണ്ണമായും തകർന്നു. സ്ഥലത്തെത്തിയ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group