നിയന്ത്രണംവിട്ട ഓട്ടോ 15 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്; തോട്ടിലേയ്ക്ക് മറിഞ്ഞ ഓട്ടോയിൽ നിന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ട് ദമ്പതികള്‍

Spread the love

സ്വന്തം ലേഖകൻ

മാവേലിക്കര: കോടതിയ്ക്ക് സമീപം തോട്ടിലേയ്ക്ക് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്.കട്ടച്ചിറ സ്വദേശി രംഗനാഥിനാണ് പരിക്കേറ്റത്.ഇയാള്‍ ജില്ലാ ആശുപത്രയില്‍ ചീകിത്സ തേടി.

ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു ടിഎ കനാലിലേക്കു ചേരുന്ന കലുങ്കിന്റെ കൈവരിയില്ലാത്ത ഭാഗത്തു കൂടി താഴേക്കു വീഴുകയായിരുന്നു.യാത്രക്കാരായ ദമ്പതികള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ഇന്നലെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയ്ക്ക് 12 മണിയോടെ വക്കീല്‍ ഓഫിസില്‍ വന്ന് മടങ്ങുകയായിരുന്ന ഇവര്‍ യാത്ര ചെയ്തിരുന്ന ഓട്ടോ റിക്ഷ നിയന്ത്രണംവിട്ട് 15 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.

അഗ്നിശമന സേനയെത്തി നാട്ടുകാരുടെ സഹായത്തോടാണ് ഓട്ടോറിക്ഷ കരയ്ക്ക് കയറ്റിയത്.തോടിന്റെ വശങ്ങളില്‍ കൈവരി ഇല്ലാഞ്ഞതാണ് അപകടത്തിന് കാരണം.