play-sharp-fill
ഓട്ടോ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റോഡിലേക്ക് തെറിച്ചു വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം..! നിയന്ത്രണം നഷ്ടപ്പെട്ട വാഹനം മതിലിലിടിച്ച് യാത്രക്കാരിക്ക് പരിക്ക്

ഓട്ടോ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റോഡിലേക്ക് തെറിച്ചു വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം..! നിയന്ത്രണം നഷ്ടപ്പെട്ട വാഹനം മതിലിലിടിച്ച് യാത്രക്കാരിക്ക് പരിക്ക്

സ്വന്തം ലേഖകൻ

കൊല്ലം: ഓട്ടോ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റോഡിൽ തെറിച്ചു വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം . ചവറ തെക്കുംഭാഗം തുണ്ടിൽ രാജേന്ദ്രൻ പിള്ളയുടെയും വസന്തയുടെയും മകൻ രാജീവ് കുമാർ (34) ആണ് മരിച്ചത്.

നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ മതിലിലിടിച്ച് വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരിക്കും പരുക്കേറ്റു. ‌‌‌വടക്കുംഭാഗം സ്വദേശി അമ്പിളിക്കാണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. മഠത്തിൽ ജങ്ഷനിലെ ഓട്ടോ സ്റ്റാൻഡിൽ നിന്നും ഓട്ടം പോകുന്നതിനിടെ തെക്കുംഭാഗം തണ്ടളത്ത് ജങ്ഷനു സമീപം വച്ച് രാജീവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഓട്ടോയിൽ നിന്നും ഇയാൾ റോഡിലേക്ക് വീണു.

നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ മതിലിൽ ഇടിച്ചു നിന്നു. ഉടനെ രാജീവ് കുമാറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.