പേരാമംഗലത്ത് ഓട്ടോ മൺകൂനയിൽ കയറി മറിഞ്ഞ് അപകടം; ഒന്നരവയസ്സുകാരിക്ക് പിറന്നാൾത്തലേന്ന് ദാരുണാന്ത്യം

Spread the love

പേരാമംഗലം: ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഒരുവയസ്സുകാരി പിറന്നാൾത്തലേന്ന് മരിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു അപകടം.

video
play-sharp-fill

വരടിയം കൂപ്പ പാലത്തിന് സമീപത്തായിരുന്നു അപകടം. റോഡരികിലെ മൺകൂനയിൽ ഓട്ടോ കയറിയാണ് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് ഇരവിമംഗലം നടുവിൽപറമ്പിൽ റിൻസന്റെയും റിൻസിയുടെയും മകൾ എമിലിയ വ്യാഴാഴ്ച പുലർച്ചെ മരിച്ചത്.

ഇരവിമംഗലത്ത് താമസിക്കുന്ന കുടുംബം അമ്മ റിൻസിയുടെ വരടിയത്തെ വീട്ടിൽനിന്ന് മടങ്ങുകയായിരുന്നു. കാനപണിയുടെ ഭാഗമായി റോഡരികിൽ മൺകൂനകൾ ഉണ്ടായിരുന്നു. കാനപണി കഴിഞ്ഞെങ്കിലും മണ്ണ് മാറ്റിയിരുന്നില്ല. ഓട്ടോറിക്ഷ അബദ്ധത്തിൽ ഈ മൺകൂനയിൽ കയറി മറിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്ടോയിലുണ്ടായിരുന്ന എമിലിയുടെ അമ്മ റിൻസിക്കും സഹോദരൻ ആറുവയസ്സുകാരൻ എറിക്കിനും അമ്മയുടെ പിതാവ് മേരിദാസനും ചെറിയ പരിക്കുണ്ട്. എന്നാൽ എമിലിയക്ക് തലയ്ക്കാണ് പരിക്കുപറ്റിയത്.
വെള്ളിയാഴ്ച ഒന്നാംപിറന്നാൾ ആഘോഷിക്കാനിരിക്കുകയായിരുന്നു.