അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോയിലിടിച്ചു..! ഓട്ടോ ഡ്രൈവറും യാത്രക്കാരിയും മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
സ്വന്തം ലേഖകൻ
ആലപ്പുഴ: ചാരുംമൂടിന് സമീപം പത്തിശേരിയിൽ കാർ ഓട്ടോയിലിടിച്ച് രണ്ടുപേർ മരിച്ചു. ഓട്ടോ ഡ്രൈവർ അജ്മൽഖാനും ഓട്ടോയിലെ യാത്രക്കാരി തങ്കമ്മയുമാണ് മരിച്ചത്.
ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റയാളെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈകീട്ട് നാലരയോടെയായിരുന്നു അപകടം. അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോയിൽ ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. രണ്ടുപേരുടെയും മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
Third Eye News Live
0
Tags :