play-sharp-fill
കോട്ടയം സ്വദേശിയോടൊപ്പം എത്തിയ ഓസ്ട്രേലിയൻ യുവതിയെ കാണാതായി

കോട്ടയം സ്വദേശിയോടൊപ്പം എത്തിയ ഓസ്ട്രേലിയൻ യുവതിയെ കാണാതായി

സ്വന്തംലേഖിക

ഇന്നലെയാണ് ജിം ബെന്നിയും വെസ്നയും വയനാട്ടിൽ നിന്നും കോഴിക്കോട് എത്തിയത്.മലയാളിയായ സുഹൃത്തിനൊപ്പമെത്തിയ ഓസ്ട്രേലിയൻ വനിതയെ കോഴിക്കോട് നഗരത്തിൽ വച്ച് കാണാതായതായി പരാതി. വയനാട്ടിൽ നിന്നും കോഴിക്കോട് എത്തിയ വെസ്ന (59) എന്ന ഓസ്ട്രേലിയകാരിയെയാണ് കാണാതായത്.ഇവരുടെ സുഹൃത്തും കോട്ടയം സ്വദേശിയുമായ ജിം ബെന്നിയുടെ പരാതിയിൽ കോഴിക്കോട് കസബ പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെയാണ് ജിം ബെന്നിയും വെസ്നയും വയനാട്ടിൽ നിന്നും കോഴിക്കോട് എത്തിയത്.
കോഴിക്കോട് തങ്ങാൻ ഇവർ മുറി എടുത്തിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. വിദേശ വനിതയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.