അടിയ്‌ക്ക് തിരിച്ചടിയുമായി മാക്‌സ്‌വെല്‍; ഗോഹട്ടിയില്‍ അവസാന പന്തില്‍ ഓസ്‌ട്രേലിയയ്‌ക്ക് മിന്നും വിജയം

Spread the love

ഗോഹട്ടി: ഓസ്‌ട്രേലിയയ്ക്ക് എതിരെ ട്വന്റി20യില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി റിതുരാജ് ഗെയ്‌ക്‌വാദ് ചരിത്രം കുറിച്ചെങ്കിലും സൂപ്പര്‍ താരം ഗ്‌ളെൻ മാക്സ്‌വെല്ലിന്റെ ചേസിംഗ് സെഞ്ച്വറിയിലൂടെ തിരിച്ചടിച്ച്‌ ജയിച്ച്‌ ഓസ്‌ട്രേലിയ.

രണ്ടാം മത്സരത്തിലെ അവസാനപന്തില്‍ ഫോറടിച്ച്‌ ജയിച്ചതോടെ ഇന്ത്യയ്‌ക്കെതിരായ അഞ്ചു ട്വന്റി20കളുടെ പരമ്പര 2-1 എന്ന നിലയിലാക്കാനും ഓസീസിന് കഴിഞ്ഞു.

ഗോഹട്ടിയില്‍ നടന്ന മൂന്നാം ട്വന്റി20യില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ റിതുരാജ് ഗെയ്‌ക്‌വാദിന്റെ തകര്‍പ്പൻ സെഞ്ച്വറി (57 പന്തുകളില്‍ പുറത്താകാതെ 123 റണ്‍സ് ) മികവില്‍ നിശ്ചിത 20 ഓവറില്‍ 222/3 എന്ന സ്‌കോര്‍ ഉയര്‍ത്തി. മറുപടിക്കിറങ്ങിയ ഓസീസിനായി 48 പന്തുകളില്‍ എട്ടുവീതം ഫോറും സിക്സുമടിച്ച്‌ 104 റണ്‍സുമായി പുറത്താകാതെ നിന്ന ഗ്‌ളെൻ മാക്സ്‌വെല്ലാണ് വിജയത്തിന് ചുക്കാൻ പിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

16 പന്തുകളില്‍ 28 റണ്‍സ് നേടിയ മാത്യു വേഡാണ് ആറാം വിക്കറ്റില്‍ മാക്സിക്കൊപ്പം ഇന്ത്യയെ തോല്‍പ്പിക്കാൻ ഒപ്പം കൂടിയത്. സ്‌കോര്‍ ഇന്ത്യ 222/3,ഓസീസ് 225/5