
സിഡ്‌നി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ആസ്‌ത്രേലിയക്ക് 276 റണ്‍സിന്റെ കൂറ്റൻ ജയം.
ആദ്യംബാറ്റ് ചെയ്ത് ഓസീസ് ഉയർത്തിയ 432 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ പ്രോട്ടീസ് പോരാട്ടം 155ല്‍ അവസാനിച്ചു. നേരത്തെ ആദ്യ രണ്ട് ഏകദിനങ്ങള്‍ വിജയിച്ച ദക്ഷിണാഫ്രിക്ക നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു (2-1).
മുൻനിര ബാറ്റർമാരായ ട്രാവിസ് ഹെഡ്, ക്യാപ്റ്റൻ മിച്ചല്‍ മാർഷ്, കാമറൂണ്‍ ഗ്രീൻ എന്നിവരുടെ വെടിക്കെട്ട് ശതകങ്ങളുടെ കരുത്തിലാണ് 50 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 431 റണ്‍സിലേക്ക് കങ്കാരുപ്പട മുന്നേറിയത്. 2006ല്‍ ജൊഹാനസ്ബർഗില്‍ ഓസീസ് ഉയർത്തിയ 434 റണ്‍സിന്റെ റെക്കോർഡ് സ്‌കോർ പിന്തുടർന്ന് ജയിച്ച് ചരിത്രം സൃഷ്ടിച്ച പ്രോട്ടീസുകാർക്ക് വീണ്ടുമൊരിക്കല്‍ ബിഗ് ടോട്ടല്‍ ചേസ് ചെയ്യാനായില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
49 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രേവിസാണ് ടോപ് സ്‌കോറർ. ടോണി ഡെസോർസി(33)യും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.