video
play-sharp-fill

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ മികച്ച നിലയിൽ

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ മികച്ച നിലയിൽ

Spread the love

 

സ്വന്തം ലേഖകൻ

രാജ്കോട്ട്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ മികച്ച നിലയിൽ. 23 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയുടെ സ്‌കോർ 130 റൺസ് പിന്നിട്ടു. ഓപ്പണിങ് വിക്കറ്റിൽ രോഹിത് ശർമ്മയും ശിഖർ ധവാനും ചേർന്ന് 81 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 44 പന്തിൽ 42 റൺസെടുത്ത രോഹിതിനെ പുറത്താക്കി ആദം സാംപയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

80 പന്തിൽ 82 റൺസെടുത്ത ശിഖർ ധവാൻ ക്രീസിലുണ്ട്. 31 റൺസുമായി വിരാട് കോലിയാണ് ധവാനൊപ്പം ക്രീസിൽ. നേരത്തെ ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിനിടെ പരിക്കേറ്റ ഋഷഭ് പന്തിനു പകരം മനീഷ് പാണ്ഡെയും ശർദൂൽ ഠാക്കൂറിനു പകരം നവ്ദീപ് സെയ്‌നിയും ടീമിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group