ഓസ്ട്രേലിയയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ; അണ്ടര്‍ 19 ഏകദിനത്തില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പൻ ജയം

Spread the love

ബ്രിസ്ബേൻ: ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ ആദ്യ അനൗദ്യോഗിക ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം.

226 റണ്‍സ്. വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് വിജയം നേടിയത്. വേദാന്ത് ത്രിവേദി, അഭിജ്ഞാൻ കുണ്ടു എന്നിവരുടെ മിന്നും പ്രകടനമാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്.

226 റണ്‍സ് പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തകർച്ചയോടെയായിരുന്നു തുടക്കം. ക്യാപ്ടൻ ആയുഷ് മാത്രെ (6), വിഹാൻ മല്‍ഹോത്ര (9), വൈഭവ് സൂര്യവംശി (38) എന്നിവർ വേഗത്തില്‍ പുറത്തായി.

എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച വേദാന്ത് ത്രിവേദിയും (61) അഭിജ്ഞാൻ കുണ്ടുവും (87) മികച്ച കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.