
ഓസ്ട്രേലിയയിൽ കാടിന് തീ വച്ചത് മനുഷ്യൻ..! ക്രൂരന്മാരായ 183 പേർ അറസ്റ്റിൽ: തീ നിയന്ത്രിക്കാൻ ശ്രമം തുടരുന്നു
സ്വന്തം ലേഖകൻ
മെൽബൺ: ലോകത്തെ മുഴുവൻ ഞെട്ടിച്ച ഓസ്ട്രേലിയയിലെ കാട്ടുതീയിൽ വെന്തെരിഞ്ഞ് ലോകം. കാട്ടു തീയ്ക്കു പിന്നിൽ മനുഷ്യൻ തന്നെയാണ് എന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകളാണ് പുറത്ത് വന്നത്.
ഓസ്‌ട്രേലിയയില്‍ നാലുമാസമായി പടര്‍ന്നു പടിച്ച കാട്ടു തീയുമായി ബന്ധപ്പെട്ട് 183 പേര്‍ അറസ്റ്റിലായതോടെയാണ് ഇത് വ്യക്തമായത്. കാലാവസ്ഥ വ്യതിയാനമാണ് കാട്ടു തീ ഉണ്ടാകാന്‍ കാരണമെന്നാണ് തുടക്കത്തില്‍ സര്‍ക്കാര്‍ ആരോപിച്ചിരുന്നത്. എന്നാല്‍ പ്രകൃതി മാത്രമല്ല മനുഷ്യന്റെ കൈകടത്തലും കാട്ടു തീ ഉണ്ടാകാന്‍ കാരണമായിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇതിന്റെ നടപടിയായി 183 പേരാണ് അറസ്റ്റിലായിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്വീന്‍സ്‌ലാന്റില്‍ 101 പേരും ന്യൂ സൗത്ത് വെയില്‍സില്‍ 24 പേരും വിക്ടോറിയയില്‍ 43 പേരും ടാസ്മാനിയയില്‍ അഞ്ച് പേരും സൗത്ത് ഓസ്‌ട്രേലിയയില്‍ 10 പേരും അറസ്റ്റിലായി. തീപിടിത്തത്തിന്റെ പ്രതിസന്ധിയില്‍ രണ്ടായിരത്തോളം വീടുകള്‍ ഇതിനകം നശിച്ചതായി അധികൃതര്‍ പറയുന്നു.
തീപിടിത്തം മൂലം കഴിഞ്ഞയാഴ്ച താപനില കുതിച്ചുയര്‍ന്നു, ലോകത്തിലെ ഏറ്റവും ചൂടേറിയ സ്ഥലമായ സിഡ്നി 50 സിയില്‍ എത്തി. സെപ്റ്റംബര്‍ മുതല്‍ ഇരുപത്തിയാറ് ആളുകളും ദശലക്ഷക്കണക്കിന് മൃഗങ്ങളും ഇതിനകം മരിച്ചു.
വനമേഖലയില്‍ തീ പടരുന്നതിന് തുടക്കമിട്ടു എന്ന് സംശയിക്കുന്ന 183 പേരെയാണ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ക്യൂന്‍സ്ലാന്‍ഡ്,ന്യൂ സൗത്ത് വെയില്‍സ്,വിക്ടോറിയ, ടാസ്മാനിയ, സൗത്ത് ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നാണ് പോലീസ് ആളുകളെ അറസ്റ്റ് ചെയ്തത്.കാട്ടു തീ പടരുന്നതിന് പിന്നില്‍ മനുഷ്യരാണ് വ്യക്തമായതോടെ ഓസ്ട്രേലിയയില്‍ രാഷ്ട്രീയ പ്രതിഷേധവും രൂക്ഷമായിട്ടുണ്ട്.