
അഡ്ലെയ്ഡ്: ഓസ്ട്രേലിയൻ മണ്ണില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ 2 വിക്കറ്റിന് പരാജയപ്പെടുത്തി പരമ്പര കൈക്കലാക്കി ഓസീസ് (2-0).
എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയ ലക്ഷ്യം മറികടന്നത്. കൂപ്പർ കോണോളിയുടെ അർദ്ധ സെഞ്ച്വറിയാണ് ഓസ്ട്രേലിയയുടെ വിജയത്തില്‍ നിർണായകമായത്. ഒരു ഘട്ടത്തില്‍ തകർച്ച നേരിട്ട ഓസീസിനെ കോണോളി രക്ഷപ്പെടുത്തുകയായിരുന്നു.
ഇന്ത്യൻ ബൗളർമാരായ മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, വാഷിംഗ്ടണ്‍ സുന്ദർ എന്നിവർ ബൗളിംഗ് പ്രകടനത്തില്‍ മികവ് പുലർത്തിയെങ്കിലും വിജയത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് എന്ന ഭേദപ്പെട്ട സ്കോർ നേടിയിരുന്നു. ഓപ്പണറായ രോഹിത് ശർമ (73 പന്തില്‍ 97), ശ്രേയസ് അയ്യർ (77 പന്തില്‍ 61) എന്നിവരുടെ കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിംഗ്സിന് അടിത്തറ പാകിയത്.



