ഇതാണ് ഓസീസ്..! ആഷസിൽ ഓസീസിന്റെ ഉജ്വല തിരിച്ചുവരവ്; ഇംഗ്ലണ്ടിൽ ലോകചാമ്പ്യന്മാരെ മുട്ടുകുത്തിച്ച് ആസ്‌ട്രേലിയക്ക് വൻ വിജയം
സ്‌പോട്‌സ് ഡെസ്‌ക്
ബെർമിംങ്ഹാം: ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിൽ ഏകദിന ലോകചാമ്പ്യന്മാരെ മുട്ടുകുത്തിച്ച്
ഓസീസ്. ആദ്യ ഇന്നിംങ്‌സിലും രണ്ടാം ഇന്നിങ്‌സിലും നേരിട്ട തകർച്ചയെ അതിജീവിച്ച് വമ്പൻ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. ഏകദിന ലോകചാമ്പ്യന്മാരായ ഓസീസിനെ 251 റൺസിനാണ് ആസ്‌ട്രേലിയ മുട്ടുകുത്തിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഉൾപ്പെട്ട ആദ്യ മത്സരത്തിലെ ജയത്തോടെ ആസ്‌ട്രേലിയ 24 പോയൻറും നേടി. അഞ്ച് ടെസ്റ്റുകളാണ് ആഷസ് പരമ്പരയിലുള്ളത്.
ഒന്നാം ദിനത്തിൽ 122ന് എട്ട് എന്ന നിലയിൽ തകർന്നിടത്ത് നിന്നാണ് ആസ്‌ട്രേലിയ പോരാടി തിരിച്ചുവന്നത്. രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്ത് ആസ്‌ട്രേലിയയെ മുന്നിൽ നിന്ന് നയിച്ചു.
രണ്ടാം ഇന്നിങ്‌സിൽ 398 റൺസ് എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 146 റൺസിന് എല്ലാവരും പുറത്തായി.
നേരത്തെ, തുടർച്ചയായി രണ്ടാം ഇന്നിംഗ്സിലും സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്തി(142)ന്റെയും മാത്യു വെയ്ഡി(110)ന്റേയും ബാറ്റിംഗ് മികവിലാണ് ഓസ്ട്രേലിയ 7ന് 487 എന്ന കൂറ്റൻ സ്‌കോർ സ്വന്തമാക്കിയത്. എന്നാൽ 398 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയർക്ക് ഒരു ഘട്ടത്തിൽ പോലും സ്വന്തം കാണികളെ തൃപ്തിപ്പെടുത്താനായില്ല. 37 റൺസെടുത്ത ക്രിസ് വോക്സാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറർ. ജേസൺ റോയിയും ജോ റൂട്ടും 28 റൺസ് വീതം നേടി. 20 ഓവറിൽ 49 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ നേഥൻ ലിയോണിന്റെ പ്രകടനമാണ് ഓസീസിന്റെ വിജയം അനായാസമാക്കിയത്. അവശേഷിച്ച നാല് വിക്കറ്റ് പാറ്റ് കമ്മിൻസ് സ്വന്തമാക്കി. ഇതോടെ 5 മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓസ്ട്രേലിയ 1-0ന് മുന്നിലെത്തി.
സ്‌കോർ: ആസ്‌ട്രേലിയ- 284, 487/7 (ഡിക്ലയേർഡ്). ഇംഗ്ലണ്ട്-374, 146.

Third Eye News Live
0