റെക്കോർഡ് കുതിപ്പിലേക്ക് സ്വർണ വില ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില

Spread the love

കോട്ടയം : വീണ്ടും റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില, അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില, ഇന്ന് പവന് 80 രൂപയാണ് വർദ്ധിച്ചതെങ്കിലും വില 75,000 കടന്നു.

ഇതോടെ സംസ്ഥാനത്തെ സ്വർണവിപണി വീണ്ടും റെക്കോർഡിലേക്ക് ഉയരുകയാണ്.

75,040 രൂപയാണ് ഇന്ന് ഒരു പവന് നൽകേണ്ടത്. 9,380 രൂപയാണ് ഒരു ഗ്രാമിന് ഇന്നത്തെ വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂലൈ 23നാണ് സ്വർണവില ആദ്യമായി 75,000 കടന്നിരുന്നത്. ഈ മാസം വീണ്ടും ഇതേ നിരക്കിലേക്ക് ഉയർന്നതോടെ ആശങ്കയിലാണ് ആഭരണ പ്രേമികളും.